ജോസ് എന്ന അധ്യാപകന്റെ വേഷമിട്ട് ധ്യാന്‍ ശ്രീനിവാസന്‍ എത്തിയ ‘സ്വര്‍ഗത്തിലെ കട്ടുറുമ്പ്’ എന്ന ചിത്രം യൂട്യൂബില്‍ എത്തി. ജൂണ്‍ 21ന് തിയേറ്ററുകളിലെത്തിയ ചിത്രം, ആറ് മാസത്തിനിപ്പുറം യൂട്യൂബില്‍ എത്തിയിരിക്കുകയാണ്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അധ്യാപകനായി ജോലിക്ക് കയറുന്ന ജോസിന്റെ ജീവിതത്തിലെ പ്രശ്നങ്ങളാണ് സിനിമ പറയുന്നത്. നാട്ടുകാരുടെയെല്ലാം പ്രശ്‌നങ്ങളില്‍ ഇടപെട്ട്, അവരുടെയെല്ലാം കണ്ണിലുണ്ണിയായി മാറിയ ജോസിന്റെ ജീവിതം സന്തോഷകരമായി മുന്നോട്ടുപോകുന്നതിനിടെയാണ് നാട്ടില്‍ ഒരു സംഭവവികാസം ഉണ്ടാകുന്നത്. ആ സംഭവം ഒരു ക്രൈം ആയി മാറുന്നതും അത് ജോസിന്റെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നതുമാണ് കഥ. ജെസ്പാല്‍ ഷണ്‍മുഖം സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ കെ.എന്‍. ശിവന്‍കുട്ടന്റേതാണ്. തിരക്കഥ വിജു രാമചന്ദ്രന്‍. ജോയ് മാത്യു, ശ്രീകാന്ത് മുരളി, ഗൗരിനന്ദ, അംബികാ മോഹന്‍, മഹേശ്വരി അമ്മ, കെ.എന്‍.ശിവന്‍കുട്ടന്‍ , പാഷാണം ഷാജി, ഉല്ലാസ് പന്തളം, കോബ്രാ രാജേഷ്, ചാലി പാല, നാരായണന്‍കുട്ടി, പുന്നപ്ര അപ്പച്ചന്‍, രഞ്ജിത്ത് കലാഭവന്‍, കവിത, ചിഞ്ചുപോള്‍, റിയ രഞ്ജു,മനോഹരി ജോയി എന്നിവരും ചിത്രത്തിലുണ്ട്.