S9 yt cover

https://dailynewslive.in/ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്തുമസ് വിരുന്നിനെ പരിഹസിച്ച് ഓര്‍ത്തഡോക്സ് സഭ തൃശ്ശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ദില്ലിയില്‍ നടന്നത് നാടകമെന്ന് തൃശ്ശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത വിമര്‍ശിച്ചു. അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ എന്നാണ് മാര്‍ മിലിത്തിയോസിന്റെ പരിഹാസം. ഈ രാജ്യത്ത് സവര്‍ണ ഹിന്ദുക്കള്‍ അല്ലാതെ മറ്റാരും പാടില്ലെന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണിതെന്നും ആ തന്ത്രമാണ് പ്രധാനമന്ത്രി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് നിശിതമായി വിമര്‍ശിച്ചു.

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ക്രിസ്മസ് വിരുന്നിനെതിരായ വിമര്‍ശനം തള്ളി സിബിസിഐ. ആഘോഷത്തെ മറ്റൊരു രീതിയില്‍ കാണേണ്ടതില്ലെന്ന് സിബിസിഐ വക്താവ് ഫാദര്‍ റോബിന്‍സണ്‍ റോഡ്രിഗസ് പറഞ്ഞു. ക്രൈസ്തവ സഭകളുടെ ആശങ്കകള്‍ ഇന്നലെ നേരിട്ട് തന്നെ പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും ക്രിസ്മസിന്റെ സന്ദേശം ആഘോഷിക്കാന്‍ ആണ് പ്രധാനമന്ത്രിയെ കഷണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഡിസംബര്‍ 23 ലെ വിജയി : ജയശ്രീ, ചാത്തങ്ങോട്ടുപുറം പോസ്റ്റ്, മലപ്പുറം*

https://dailynewslive.in/ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള സംഘ പരിവാര്‍ ആക്രമണങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആക്രമണങ്ങള്‍ കേരളത്തിനും മലയാളികള്‍ക്കും അപമാനമാണെന്നും സ്‌കാരശൂന്യരുടെ ആക്രമണമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഫെയ്സ്ബുക്കില്‍ ക്രിസ്മസ് ആശംസ പങ്കുവെച്ച് എഴുതിയ കുറിപ്പിലാണ് ആക്രമണങ്ങളെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചത്.

https://dailynewslive.in/ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ശ്രദ്ധയില്‍പ്പെട്ടില്ലെന്നും ആഘോഷിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിരുത്തരവാദികളായ ആളുകള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളില്‍ എന്ത് പ്രതികരിക്കാനാണെന്നും ഈ മാസം 17ന് താന്‍ ക്രിസ്മസ് ആഘോഷം നടത്തിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

https://dailynewslive.in/ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുള്ള സമിതി സംസ്ഥാനങ്ങളുടെ നിലപാട് തേടുമെന്ന് റിപ്പോര്‍ട്ടുകള്‍. വിവിധ സംസ്ഥാനങ്ങളിലെ നിയമ മന്ത്രിമാരുമായി ചര്‍ച്ച നടത്താനാണ് തീരുമാനം. അടുത്ത മാസം നടക്കുന്ന യോഗത്തില്‍ നിയമ മന്ത്രാലയ ഉദ്യോഗസ്ഥരുടെ വിശദീകരണം കേള്‍ക്കും.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ വന നിയമ ഭേദഗതി മാറ്റത്തിനൊരുങ്ങി വനംവകുപ്പ്. എതിര്‍പ്പ് ഉയര്‍ന്ന വ്യവസ്ഥകളിലെ തിരുത്താണ് പരിഗണനയിലുള്ളത്. ഈ മാസം 31 ന് തീരുന്ന ഹിയറിംഗിന് ശേഷം മാറ്റങ്ങള്‍ വരുത്തുമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. കരട് നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് വനംവകുപ്പ് മാറ്റത്തിനൊരുങ്ങിയിരിക്കുന്നത്.

https://dailynewslive.in/ ക്ഷേമപെന്‍ഷന്‍ തട്ടിപ്പ് സംഭവത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടി. പെന്‍ഷനില്‍ കയ്യിട്ട് വാരിയ 373 ജീവനക്കാര്‍ക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തു . തട്ടിച്ച തുക 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കാനാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ജീവനക്കാര്‍ക്കെതിരെ വകുപ്പ് തല അച്ചടക്കനടപടിയെടുക്കാനും അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടു. ക്ഷേമപെന്‍ഷനില്‍ നിന്നും പണം തട്ടിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടുണ്ട് .തട്ടിപ്പ് നടത്തിയവരുടെ പട്ടികയില്‍ അറ്റന്‍ഡര്‍മാരും ക്ലര്‍ക്കും നഴ്സിംഗ് അസിസ്റ്റന്റുമാരും ഉള്‍പ്പെട്ടിട്ടുണ്ട്.

https://dailynewslive.in/ കോഴിക്കോട് കരിമ്പനപ്പാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം എസി ഗ്യാസ് ചോര്‍ച്ച കാരണമെന്ന് നിഗമനം. എസിയുടെ പ്രവര്‍ത്തനം നിലച്ചതോടെ പുറത്തുവന്ന വിഷവാതകമായ കാര്‍ബണ്‍ മോണോക്സൈഡാകാം മരണത്തിന് ഇടയാക്കിയതെന്നാണ് വിദഗ്ദ അഭിപ്രായം. രണ്ട് പേരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകട കാരണം കണ്ടെത്താന്‍ പൊലീസും പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിഭാഗവും വാഹന നിര്‍മാതാക്കളും ചേര്‍ന്ന് പരിശോധന നടത്തും.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ

◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ ശബരിമല നട ഇന്ന് അടയ്ക്കുമെന്ന് വ്യാജ പ്രചാരണം. സൈബര്‍ പോലീസിന് ദേവസ്വം ബോര്‍ഡ് പരാതി നല്‍കി. സൂര്യഗ്രഹണം ആയതുകൊണ്ട് നട അടച്ചിടും എന്നായിരുന്നു പ്രചാരണം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് രണ്ട് വര്‍ഷം മുമ്പുള്ള വാര്‍ത്തയാണ്. പ്രചരിപ്പിക്കുന്നവര്‍ക്ക് സ്ഥാപിത താല്പര്യമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് ആരോപിച്ചു.

https://dailynewslive.in/ മരടില്‍ ഫ്ലാറ്റുകള്‍ പൊളിച്ച സ്ഥലത്ത് നിയമപരമായി പുതിയ കെട്ടിടം നിര്‍മിക്കാമെന്ന് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗൗരവ് അഗര്‍വാള്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വൈകാതെ സുപ്രീംകോടതിക്ക് സമര്‍പ്പിക്കും. ഫ്ലാറ്റുകള്‍ പൊളിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ എംഎസ് സൊല്യൂഷന്‍ സിഇഒ ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും. രണ്ട് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുക. ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ സാമ്പത്തിക ഇടപാട് നടന്നോ എന്ന് അറിയാനാണ് പരിശോധന. എം എസ് സൊല്യൂഷന്‍ ഓഫീസില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, കമ്പ്യൂട്ടര്‍ എന്നിവയും ഫോറന്‍സിക് പരിശോധനക്ക് അയക്കും.

https://dailynewslive.in/ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആര്‍ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. മേക്കപ്പ് മാനേജര്‍ സജീവിനെതിരെയാണ് കോട്ടയം പൊന്‍കുന്നം പൊലീസ് കേസെടുത്തത്. കാഞ്ഞിരപ്പള്ളി കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.

https://dailynewslive.in/ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എംടി വാസുദേവന്‍ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് എംടി. യന്ത്ര സഹായം ഇല്ലാതെ ശ്വാസം എടുക്കാന്‍ കഴിയുന്നുണ്ടെന്നും രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെ സാധാരണ നിലയില്‍ ആണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

https://dailynewslive.in/ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. വിഡി സതീശനെതിരായ വെള്ളാപ്പള്ളിയുടെ വിമര്‍ശനങ്ങളെ കോണ്‍ഗ്രസ്സ് തള്ളികളയുന്നുവെന്നും പ്രതിപക്ഷ നേതാവിനെ അഹങ്കാരിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് സാമുദായിക നേതാക്കളല്ലെന്ന് പറഞ്ഞ ഹസ്സന്‍, രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്നും വ്യക്തമാക്കി.

https://dailynewslive.in/ കണ്ണൂരില്‍ നടന്ന കെ എസ് യു മാര്‍ച്ചിനിടെ പൊലീസിനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിന്‍ വര്‍ക്കിക്കെതിരെ കേസെടുത്തു. പി ശശിയുടെ വാക്ക് കേട്ട് കെ എസ് യു കാരെ ആക്രമിച്ചാല്‍ പൊലീസുകാരെ തെരുവില്‍ അടിക്കുമെന്ന് മാര്‍ച്ചിനിടെ അബിന്‍ വര്‍ക്കി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ പ്രസ്താവനയിലാണ് കണ്ണൂര്‍ എസിപി ടി കെ രത്നകുമാറിനെയും ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയേയും ഭീഷണിപ്പെടുത്തി എന്ന കേസ് രജിസ്റ്റര്‍ ചെയ്തത്. കണ്ണൂര്‍ ടൗണ്‍ എസ്ഐ പി പി ഷമീലിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

https://dailynewslive.in/ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കൊച്ചി കാക്കനാട് എന്‍സിസി ക്യാംപ് പിരിച്ച് വിട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 70 ഓളം വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. തൃക്കാക്കര നഗരസഭയിലെ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.

https://dailynewslive.in/ എറണാകുളം തൃക്കാക്കര കെഎംഎം കോളേജില്‍ നടന്ന എന്‍സിസി ക്യാമ്പില്‍ അതിക്രമിച്ച് കയറി സംഘര്‍ഷമുണ്ടാക്കിയതിന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 10 പേര്‍ക്കെതിരേ കേസ്. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ഭാഗ്യലക്ഷ്മിയാണ് കേസിലെ ഒന്നാം പ്രതി. ഇവരെക്കൂടാതെ കണ്ടാല്‍ തിരിച്ചറിയാവുന്ന ഏഴ് പേര്‍ക്കുമെതിരേയാണ് തൃക്കാക്കര പോലീസ് കേസെടുത്തിരിക്കുന്നത്. നിയമവിരുദ്ധമായി സംഘം ചേര്‍ന്നുവെന്നും സംഘര്‍ഷമുണ്ടാക്കിയെന്നുമാണ് കേസ്. എന്‍സിസി ക്യാമ്പില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റതിന് പിന്നാലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തിലേക്കെത്തിയത്.

https://dailynewslive.in/ കോഴിക്കോട് ഡി എം ഒ ഓഫീസില്‍ രണ്ടാം ദിനവും നാടകീയ രംഗങ്ങള്‍ തുടരുന്നു. സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ നിലവിലെ ഡി എം ഒ തയ്യാറായില്ല. സ്ഥലം മാറ്റത്തില്‍ കോഴിക്കോട് ഡി എം ഒ രാജേന്ദ്രന്‍ സ്റ്റേ വാങ്ങിയിരുന്നു. സ്റ്റേ നീക്കിയതിനെ തുടര്‍ന്ന് സ്ഥാനം ഏറ്റെടുക്കാനാണ് ഡോ. ആശാദേവി ഡി എം ഒ ഓഫീസില്‍ എത്തിയത്. പുതിയ ഉത്തരവ് വരാതെ കസേര ഒഴിയില്ലെന്നാണ് കോഴിക്കോട് ഡി എം ഒ രാജേന്ദ്രന്റെ നിലപാട്. അതേസമയം, ഡോ രാജേന്ദ്രനോട് സ്ഥലം മാറാന്‍ ഉടന്‍ നിര്‍ദേശിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

https://dailynewslive.in/ പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറി. കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി അമീറുല്‍ ഇസ്ലാമിന്റെ മനോനിലയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ബോര്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറി.

https://dailynewslive.in/ രണ്ടുവര്‍ഷത്തിന് ശേഷം സഞ്ചാരികളുമായി കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനല്‍ സ്റ്റേഷനിലെത്തിയ ട്രെയിന്‍ തട്ടി അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ മരിച്ചത്. ട്രെയിന്‍ വരുന്നതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കാത്തതാണ് അപകടകാരണം..

https://dailynewslive.in/ മലപ്പുറം അഴിഞ്ഞിലത്ത് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖാണ് വാഴക്കാട് പോലീസിന്റെ പിടിയിലായത്. രണ്ട് നടിമാര്‍ക്ക് നല്‍കാനാണ് എംഡിഎംഎ എത്തിച്ചതെന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി.

https://dailynewslive.in/ പുഷ്പ 2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലുങ്ക് താരം അല്ലു അര്‍ജുന്‍ ഹൈദരാബാദ് പൊലീസിന്റെ ചോദ്യംചെയ്യലിന് ഹാജരായെങ്കിലും പൊലീസ് ചോദിച്ച കാര്യങ്ങളോട് പ്രതികരിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ചിക്കട്പള്ളി പൊലീസ് സ്റ്റേഷനിലാണ് ചോദ്യംചെയ്യലിനായി അല്ലു അര്‍ജുന്‍ ഇന്ന് രാവിലെ ഹാജരായത്. ഡിസിപിയും എസിപിയും നേതൃത്വം നല്‍കുന്ന നാലംഗ പൊലീസ് സംഘമാണ് അല്ലുവിനെ ചോദ്യം ചെയ്തത്.

https://dailynewslive.in/ ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ കര്‍ണാടക സ്വദേശികള്‍ക്കായുള്ള തെരച്ചിലില്‍ നിരാശ. പ്രദേശത്ത് നിന്ന് ലഭിച്ച ശരീരഭാഗങ്ങള്‍ കാണാതായ ലോകേഷിന്റെയോ ജഗന്നാഥിന്റെയോ ശരീരഭാഗങ്ങളാണോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് ഹുബ്ബള്ളി ഫൊറന്‍സിക് ലാബ് വ്യക്തമാക്കി.ഇത് മനുഷ്യന്റെ എല്ലുകളാണെന്ന് ലാബ് സ്ഥിരീകരിച്ചിട്ടുണ്ട്.

https://dailynewslive.in/ ഒരു മാസം നീണ്ട ഡിജിറ്റല്‍ അറസ്റ്റില്‍ ബെംഗളുരു ടെക്കിക്ക് നഷ്ടമായത് 12 കോടിയോളം രൂപ. ബെംഗളുരു സ്വദേശിയായ കെ എസ് വിജയകുമാറിനാണ് സൈബര്‍ തട്ടിപ്പിലൂടെ വന്‍തുക നഷ്ടമായത്. പല തവണകളായി സൈബര്‍ കുറ്റവാളികള്‍ ഇയാളില്‍ നിന്ന് തട്ടിയത് 11.8 കോടി രൂപയെന്നാണ് പരാതി. പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് ബെംഗളുരു സിറ്റി കമ്മീഷണര്‍ ബി ദയാനന്ദ അറിയിച്ചു.

https://dailynewslive.in/ ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ നിയമനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി കോണ്‍ഗ്രസ്. തങ്ങള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പരിഗണിക്കുക പോലും ചെയ്യാതെ ഏകപക്ഷീയമായാണ് നിയമനം നടത്തിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ആരോപിച്ചു. നിയമനനടപടി ക്രമത്തിലെ നിഷ്പക്ഷതയിലും സത്യസന്ധതയിലും നേതാക്കള്‍ സംശയം രേഖപ്പെടുത്തുകയും ചെയ്തു.

https://dailynewslive.in/ രാജ്യത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ കനത്ത മഞ്ഞുവീഴ്ച്ച. വിനോദ സഞ്ചാരികളുമായി എത്തിയ ആയിരത്തോളം വാഹനങ്ങള്‍ മഞ്ഞില്‍ മുന്നോട്ട് നീങ്ങാനാവാതെ കുടുങ്ങി. തുടര്‍ന്ന് മണിക്കൂറുകളോളം സഞ്ചാരികള്‍ വാഹനങ്ങളില്‍ കുടുങ്ങി. ഒടുവില്‍ അധികൃതരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.

https://dailynewslive.in/ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ വധിച്ചത് തങ്ങളാണെന്ന് ആദ്യമായി സമ്മതിച്ച് ഇസ്രയേല്‍. ജൂലൈയില്‍ ഇറാനിലെ ടെഹ്‌റാനില്‍ വെച്ചാണ് ഹനിയയെ വധിച്ചതെന്ന് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് സ്ഥിരീകരിച്ചു.

https://dailynewslive.in/ ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് മനു ഭാക്കറിനെ പരിഗണിക്കാത്തത് വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി മനു ഭാക്കറിന്റെ പിതാവ് രാം കിഷന്‍. ഷൂട്ടിങ് രംഗത്തേക്ക് മനു ഭാക്കറിനെ കൊണ്ടുവന്നതില്‍ പശ്ചാത്തപിക്കുന്നുവെന്നും പകരം ഒരു ക്രിക്കറ്റ് താരമാക്കി മാറ്റിയാല്‍ മതിയായിരുന്നുവെന്നും അങ്ങനെയെങ്കില്‍ എല്ലാ പുരസ്‌കാരങ്ങളും അവളുടെ വഴിയേ വന്നേനെയെന്നും പിതാവ് പറഞ്ഞു. ഒരു ഒളിമ്പിക്‌സില്‍ രണ്ട് മെഡലുകള്‍ ആരും നേടിയിട്ടില്ലെന്നും ഇതില്‍ കൂടുതല്‍ എന്താണ് എന്റെ മകള്‍ രാജ്യത്തിനായി ചെയ്യേണ്ടതെന്നും മനു ഭാക്കറിന്റെ പിതാവ് പ്രതികരിച്ചു.

https://dailynewslive.in/ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് മനു ഭാക്കറിനെ പരിഗണിക്കാത്തത് വിവാദമായ പശ്ചാത്തലത്തില്‍ മുഖം രക്ഷിക്കാനൊരുങ്ങി കായികമന്ത്രാലയം. പ്രത്യേക അധികാരം ഉപയോഗിച്ച് മനു ഭാക്കറിനെ കൂടി ഖേല്‍ രത്‌നയ്ക്ക് ശുപാര്‍ശ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ(ഐ.പി.ഒ) ഇന്ത്യന്‍ കമ്പനികള്‍ ഈ വര്‍ഷം 1.6 ലക്ഷം രൂപ വിപണിയില്‍ നിന്ന് സമാഹരിച്ചു. ഓഹരി വിപണിയിലുണ്ടായ മികച്ച ഉണര്‍വിന്റെ കരുത്തിലാണ് ഐ.പി.ഒ രംഗവും വന്‍ വളര്‍ച്ച നേടുന്നത്. രാജ്യത്തെ മുന്‍നിര കമ്പനികള്‍ മുതല്‍ ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ വരെ ഓഹരി വില്‍പ്പനയിലൂടെ വളര്‍ച്ചയ്ക്കായി മൂലധനം കണ്ടെത്തിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി വില്‍പ്പനയുമായി ഹ്യുണ്ടായ് മോട്ടോര്‍ വിപണിയില്‍ നിന്ന് 27,870 കോടി രൂപയാണ് ഈ വര്‍ഷം സമാഹരിച്ചത്. ഈ വര്‍ഷം ഇതുവരെ 90 കമ്പനികളാണ് വിപണിയില്‍ നിന്ന് പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ പണം കണ്ടെത്തിയത്.

https://dailynewslive.in/ ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്കായി മൊബൈല്‍ സേവന ദാതാക്കള്‍ വോയ്സ് കോളുകള്‍ക്കും എസ്എംഎസിനും പ്രത്യേക മൊബൈല്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിക്കണമെന്ന് ടെലികോം റെഗുലേറ്റര്‍ ട്രായ്. പ്രത്യേക റീചാര്‍ജ് കൂപ്പണുകളുടെ പരിധി 90 ദിവസത്തില്‍ നിന്ന് 365 ദിവസത്തേക്ക് വരെ നീട്ടുകയും ചെയ്ത് താരിഫ് ചട്ടങ്ങള്‍ ട്രായ് ഭേദഗതി ചെയ്തു. വോയ്സ്, എസ്എംഎസ് എന്നിവയ്ക്ക് മാത്രമായി കുറഞ്ഞത് ഒരു പ്രത്യേക താരിഫ് വൗച്ചറെങ്കിലും ടെലികോം സേവന ദാതാവ് അവതരിപ്പിക്കണം. 365 ദിവസം വരെ കാലാവധി വാഗ്ദാനം ചെയ്യുന്നതായിരിക്കണം. ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ ഭേദഗതി. നിലവില്‍ കമ്പനികള്‍ നല്‍കുന്ന റീച്ചാര്‍ജ് പ്ലാനുകള്‍ മിക്കതും വോയ്‌സ് കോള്‍, എസ്എംഎസ്, ഇന്റര്‍നെറ്റ്, ഒടിടി സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ കൂട്ടിച്ചേര്‍ത്താണ്. സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകളുടെയും കോംബോ വൗച്ചറുകളുടെയും കാലാവധിയാണ് പരമാവധി 90 ദിവസമെന്നത് 365 ദിവസമാക്കി ഉയര്‍ത്തിയത്.

https://dailynewslive.in/ ഫോറെന്‍സിക്കിന് ശേഷം ടൊവിനോ തോമസ് – അഖില്‍ പോള്‍ – അനസ് ഖാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ഐഡന്റിറ്റി’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്തും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ റോയി സി ജെയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ജനുവരി രണ്ടിന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും. ടൊവിനോ തോമസ്, തൃഷ കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഐഡന്റിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. ചിത്രത്തിന്റെ തിരക്കഥ സംവിധായകരായ അഖില്‍ പോളും അനസ് ഖാനും തന്നെയാണ് തയ്യാറാക്കിയത്. മന്ദിര ബേദി, അര്‍ച്ചന കവി, അജു വര്‍ഗീസ്, ഷമ്മി തിലകന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, വിശാഖ് നായര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

https://dailynewslive.in/ മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റ ചിത്രം ‘ബറോസ്’ ക്രിസ്മസ് റിലീസ് ആയി നാളെ തിയറ്ററുകളിലെത്തും. ഒറിജിനല്‍ 3 ഡിയില്‍ ഒരുക്കപ്പെട്ടിരിക്കുന്ന ചിത്രത്തില്‍ സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്. ചിത്രത്തിന്റെ അഡ്വാന്‍സ് റിസര്‍വേഷന്‍ തിങ്കളാഴ്ച തന്നെ ആരംഭിച്ചിരുന്നു. പ്രമുഖ സെന്ററുകളിലെല്ലാം നാളത്തെ ഷോകളില്‍ വലിയൊരു ശതമാനം ഫാസ്റ്റ് ഫില്ലിംഗ് ആണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്റെ കണക്ക് പ്രകാരം ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 63 ലക്ഷമാണ്. 960 പ്രദര്‍ശങ്ങളില്‍ നിന്ന് 29,789 ടിക്കറ്റുകളാണ് ചിത്രം വിറ്റിരിക്കുന്നതെന്ന് സാക്നില്‍ക് അറിയിക്കുന്നു. 184 രൂപ ആവറേജ് ടിക്കറ്റ് തുക വച്ചിട്ടാണ് കളക്ഷന്‍ കണക്കാക്കിയിരിക്കുന്നത്. തമിഴ്നാട്ടിലെ 17 ഷോകളും ഇവര്‍ ട്രാക്ക് ചെയ്തിട്ടുണ്ട്. അതുകൂടി ചേര്‍ത്ത് 63.22 ലക്ഷമാണ് ചിത്രം ഇതിനകം നേടിയിരിക്കുന്നത്. ബ്ലോക്ക് സീറ്റ്സ് കൂടി പരിഗണിക്കുമ്പോള്‍ ചിത്രം അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയിരിക്കുന്നത് 1.08 കോടിയാണെന്നും ഇവര്‍ അറിയിക്കുന്നു.

https://dailynewslive.in/ ഇന്ത്യയിലെ വില്‍പന, സേവന ശൃംഖല 4000 ആയി വിപുലീകരിക്കാന്‍ ഒരുങ്ങി ഒല ഇലക്ട്രിക്. എല്ലാ ഇന്ത്യന്‍ കുടുംബങ്ങളിലേക്കും ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുന്നതിന് നടത്തുന്ന #സേവിംഗ്സ് വാലസ്‌കൂട്ടര്‍ പ്രചാരണത്തിന്റെ ഭാഗമായാണ് ഡിസംബര്‍ 25ന് വില്‍പന, സേവന ശൃംഖല നാലായിരമായി ഉയര്‍ത്തുന്നത്. ആഗോളതലത്തില്‍ തന്നെ ഇവി വിതരണം അതിവേഗം നടപ്പാക്കുന്ന ഒന്നാണ് ഇത് എന്നാണ് ഒല ഇലക്ട്രിക് പറയുന്നത്. സേവിംഗ്സ് വാലസ്‌കൂട്ടര്‍ പദ്ധതിയുടെ ഭാഗമായി യഥാര്‍ത്ഥ 24 കാരറ്റ് ശുദ്ധമായ സ്വര്‍ണ്ണത്തില്‍ എസ് 1 പ്രോയുടെ പരിമിത ‘സോന’ പതിപ്പും കമ്പനി അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് വര്‍ഷാവസാന സര്‍പ്രൈസ് എന്ന നിലയില്‍, #OlaSonaContest വഴി കമ്പനി ഒല എസ് 1 പ്രോ സോനയുടെ പരിമിതമായ യൂണിറ്റുകള്‍ നല്‍കും. പങ്കെടുക്കുന്നവര്‍ ഒല എസ് 1-നൊപ്പം ഒരു റീല്‍ പോസ്റ്റ് ചെയ്യണം അല്ലെങ്കില്‍ ഒല സ്റ്റോറിന് പുറത്ത് ഒരു ചിത്രം/സെല്‍ഫി ക്ലിക്കുചെയ്ത് #OlaSonaContest ഉപയോഗിച്ച് ഒല ഇലക്ട്രിക്കിന് ടാഗ് ചെയ്യണം. ഡിസംബര്‍ 25-ന് ഒല സ്റ്റോറുകളിലുടനീളം സംഘടിപ്പിക്കുന്ന സ്‌ക്രാച്ച് ആന്‍ഡ് വിന്‍ മത്സരത്തിലൂടെ പങ്കെടുക്കുന്നവര്‍ക്ക് ലിമിറ്റഡ് എഡിഷന്‍ സ്‌കൂട്ടര്‍ സ്വന്തമാക്കാം.

https://dailynewslive.in/ മനുഷ്യരുടെ ചില പ്രവൃത്തികളില്‍ അതിനിഗൂഢത ഒളിഞ്ഞിരിക്കാറുണ്ട്. പലപ്പോഴും ചുറ്റുമുള്ള സഹജീവികള്‍ കാണുന്നത് അല്ലെങ്കില്‍ കാണാന്‍ നിര്‍ന്ധിതരാവുന്നത് അവരെ കാണിക്കാന്‍വേണ്ടി മാത്രം ചെയ്യപ്പെട്ട ഒരു പ്രവൃത്തിയാവാം, ഒരു പുകമറകണക്കെ. അതിന് മറ്റൊരു അര്‍ത്ഥംകൂടി കല്പിക്കാം. അവയ്ക്കു പിന്നില്‍ ആരുമറിയാന്‍ പാടില്ലാത്ത ചിലതെല്ലാമുണ്ടെന്ന്! അത്തരമൊരു നിഗൂഢതയിലേക്ക് ഈ നോവല്‍ നിങ്ങളെ കൊണ്ടുപോവുന്നു. ‘ദ്വിമുഖം’. അരുണ്‍ എ.കെ. ഗ്രീന്‍ ബുക്സ്. വില 179 രൂപ.

https://dailynewslive.in/ തണുപ്പായതോടെ പല തരത്തിലുള്ള രോഗങ്ങളും പിടിമുറുക്കി തുടങ്ങി. മഞ്ഞുകാലത്ത് ശരീരത്തിന്റെ പ്രതിരോധ ശേഷി ദുര്‍ബലമാകുന്നതാണ് രോഗാണുക്കളുടെ ആക്രമണത്തെ ചെറുക്കാനാകാത്തതിന്റെ കാരണം. കൂടാതെ ദഹന വ്യവസ്ഥയെയും ഈ കാലാവസ്ഥമാറ്റം ബാധിക്കാം. തണുപ്പ് കാലത്ത് പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന അയമോദക വെള്ളം കുടിക്കുന്നത് ഉത്തമമാണ്. ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ അയമോദകം രോഗപ്രതിരോധശേഷി വര്‍ധിപ്പിച്ച് ചുമ, ജലദോഷം തുടങ്ങിയവയെ അകറ്റാനും ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. ഗ്യാസ് വന്ന് വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ, അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിങ്ങനെയുള്ള ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും അയമോദകം നല്ലൊരു പരിഹാരമാണ്. അതുപോലെ പ്രമേഹം നിയന്ത്രിക്കുന്നതിനും അയമോദ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലത്. അയമോദകത്തിന് ആന്റി-ഇന്‍ഫ്ലമേറ്ററി ?ഗുണങ്ങളുണ്ട്. ഇത് ശരീരവീക്കം കുറയ്ക്കുന്നതിനൊപ്പം ചര്‍മത്തിലെ ചുളിവുകളും കറുത്ത പാടുകളും അകറ്റി ചര്‍മം യുവത്വമുള്ളതാക്കാന്‍ സഹായിക്കും. കൂടാതെ സ്ത്രീകള്‍ക്ക് ആര്‍ത്തവ വേദന കുറയ്ക്കാന്‍ അയമോദക വെള്ളം കുടിക്കുന്നത് നല്ലതാണ്. തലേന്ന് രാത്രി അയമോദകം വെള്ളത്തില്‍ കുതിര്‍ത്ത ശേഷം രാവിലെ ഇതെടുത്ത് തിളപ്പിക്കുക. തുടര്‍ന്ന് അരിച്ചെടുത്ത് ഈ വെള്ളം കുടിക്കാന്‍ എടുക്കാവുന്നതാണ്. ഇതിനൊപ്പം തേനോ, നാരങ്ങാ നീരോ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 85.19, പൗണ്ട് – 106.80. യൂറോ – 88.55, സ്വിസ് ഫ്രാങ്ക് – 94.66, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.20, ബഹറിന്‍ ദിനാര്‍ – 225.89, കുവൈത്ത് ദിനാര്‍ -276.44, ഒമാനി റിയാല്‍ – 221.26, സൗദി റിയാല്‍ – 22.68, യു.എ.ഇ ദിര്‍ഹം – 23.20, ഖത്തര്‍ റിയാല്‍ – 23.37, കനേഡിയന്‍ ഡോളര്‍ – 59.25.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *