പുഷ്പ 2 പ്രദര്‍ശനത്തിനിടെ യുവതി മരിച്ച സംഭവവുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്ന് നടന് അല്ലു അര്ജുന്. ജയില്‍ മോചിതനായ ശേഷം ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ തന്റെ വസതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു നടന്റെ പ്രതികരണം.മരിച്ച യുവതിയുടെ കുടുംബത്തിനൊപ്പം നില്‍ക്കുമെന്നും വ്യക്തിപരമായി അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും അല്ലു അര്ജുന് പറഞ്ഞു.