വിസ്തൃതികൊണ്ടണ്ടും സംസ്കാരംകൊണ്ടും ഐതിഹ്യകഥകള്‍കൊണ്ടും അതിസമ്പന്നമായ ചൈന എന്ന ദേശത്തെ പശ്ചാത്തലമാക്കി രചിച്ച ബാലസാഹിത്യ നോവലാണിത്. ഷ്യൗ വാങ് എന്ന ബാലന് എല്ലാ കുഞ്ഞുങ്ങളുടെയും മനസ്സിന്റെ പ്രതീകമാണ്. എല്ലാക്കൊല്ലത്തെയുംപോലെ വസന്തോത്സവത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് വാങ്ങും ഗ്രാമവും. എങ്ങും അലങ്കാരപ്പണികള്‍, വിളക്കുകൂടുകള്‍ ഞാത്തല്‍, എല്ലാവരും ആനന്ദത്തിലാണ്. അങ്ങനെയിരിക്കെ, ഓര്‍ക്കാപ്പുറത്ത് വാങ്ങിന്റെ ജീവിതത്തില്‍ ചില വൈഷമ്യങ്ങള്‍ കടന്നുവരുന്നു. ചൈനയിലെ ഒരുള്‍ഗ്രാമത്തില്‍നിന്ന്, തന്റെ ലക്ഷ്യത്തിലേക്ക് അതിസാഹസികമായി അവന് യാത്ര തുടങ്ങുകയാണ്. അതത്ര എളുപ്പമായിരുന്നില്ല. ഊഹിക്കാനാവുന്നതിലുമധികം തടസ്സങ്ങള്‍ വാങ് നേരിട്ടു. എല്ലാത്തിനെയും അതിജീവിക്കാന്‍ ആ ചൈനീസ് ബാലന് നടത്തുന്ന പരിശ്രമങ്ങളുടെ കഥയാണ് ‘ഷ്യൗ വാങ്’. ഫര്‍സാന. ഡിസി ബുക്സ്. വില 117 രൂപ.