തുരുത്തില്‍നിന്നു മാഞ്ഞുപോയ മനുഷ്യരെക്കുറിച്ച് അറിഞ്ഞപ്പോള്‍ ബാലു അമ്പരന്നുപോയി. മാഞ്ഞുരാന്‍, കുഞ്ഞിപ്പാത്തു, സുപ്രന്‍, ബാലുവിന്റെ അന്വേഷണത്തിനു പിന്നില്‍ കെട്ടുകള്‍ മുറുകിക്കൊണ്ടിരുന്നു. ഈ മനുഷ്യരെല്ലാവരും എവിടേക്കാണ് മറഞ്ഞുപോയത്? ഭൂമിക്കും വെള്ളത്തിനും മാനത്തിനും കാണാത്തുരുത്തുകള്‍ ഉണ്ടോ? ഒരു മായാവിനിയെപ്പോലെ കാണായ്മയിലേക്ക് എന്നേക്കുമായി അവരെ മറച്ചുകളയുന്നത് ആരാണ്? ഒരേ ഉടലില്‍ ആണായും പെണ്ണായും പകര്‍ന്നാടുന്ന സുന്ദരിയെപ്പോലും പൊതിയുന്ന അന്തിമങ്ങുഴം ജീവിതത്തിന്റെ നിഗൂഢത തന്നെയല്ലേ? തുരുത്തില്‍നിന്ന് നഗരത്തി ലേക്കു സഞ്ചരിച്ച ബാലുവിന് പിന്നെയും മനുഷ്യര്‍ മറഞ്ഞു പോകുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വന്നു. ‘കാണായ്മ’. പി എഫ് മാത്യൂസ്. മനോരമ ബുക്‌സ്. വില 342 രൂപ.