2025 സാമ്പത്തിക വര്‍ഷത്തെ അര്‍ധ വാര്‍ഷിക ഫലം പുറത്തു വിട്ട് മുത്തൂറ്റ് ഫിനാന്‍സ്. ആദ്യമായി സംയോജിത വായ്പ ആസ്തികള്‍ 1 ലക്ഷം കോടി രൂപ കടന്നു. 2024 സെപ്റ്റംബര്‍ 30 ന് അവസാനിച്ച പാദത്തില്‍ 1,04,149 കോടി രൂപയാണ് കമ്പനിയുടെ സംയോജിത വായ്പ ആസ്തികള്‍. കഴിഞ്ഞ വര്‍ഷം ഇത് 79,493 കോടി രൂപയായിരുന്നു. സംയോജിത ലോണ്‍ അസറ്റുകളില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 31 ശതമാനം വര്‍ധിച്ച് 24,656 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയത്. സംയോജിത ലോണ്‍ അസറ്റുകളില്‍ എക്കാലത്തെയും ഉയര്‍ന്ന നികുതിക്ക് ശേഷമുള്ള ലാഭവും കമ്പനി സ്വന്തമാക്കി. 2,517 കോടി രൂപയുടെ ലാഭമാണ് കമ്പനി സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. സ്റ്റാന്‍ഡ് എലോണ്‍ വായ്പ അസറ്റ് 90,000 കോടി രൂപ പിന്നിടാനും കമ്പനിക്ക് സാധിച്ചു. സ്റ്റാന്‍ഡ് എലോണ്‍ വായ്പ അസറ്റുകള്‍ 90,197 കോടി രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്റ്റാന്‍ഡ് എലോണ്‍ ലോണ്‍ അസറ്റില്‍ നികുതിക്ക് ശേഷമുള്ള ലാഭം എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ എത്തിക്കാനും കമ്പനിക്കായി. അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് നികുതിക്ക് ശേഷമുള്ള ലാഭം 2,330 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 18 ശതമാനം വര്‍ധന. സ്വര്‍ണ വായ്പയിലും പുതിയ നേട്ടം കുറിച്ചു.