പുതിയ തലമുറ ഹോണ്ട അമേസ് 2024 ഡിസംബര്‍ 4-ന് ഷോറൂമുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. ഔദ്യോഗിക വരവിനു മുന്നോടിയായി, കമ്പനി വാഹനത്തിന്റെ പുതിയ ടീസര്‍ സ്കെച്ചുകള്‍ പുറത്തിറക്കി. ഇതില്‍ ഗണ്യമായി പരിഷ്കരിച്ച ഫ്രണ്ട്, റിയര്‍ പ്രൊഫൈലുകളും ഇന്റീരിയറും വെളിപ്പെടുത്തുന്നു. ആഗോളതലത്തില്‍ വിറ്റഴിക്കപ്പെടുന്ന പുതിയ ഹോണ്ട സിവിക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ അമേസിന്റെ ഡിസൈന്‍ എന്നാണ് റിപ്പോട്ടുകള്‍. ഹണികോംബ് പാറ്റേണോടുകൂടിയ, പുതുതായി രൂപകല്പന ചെയ്ത, വലിയ ഗ്രില്‍ സഹിതം ഫ്രണ്ട് ഫാസിയയ്ക്ക് ഒരു പുതിയ രൂപം ലഭിക്കുന്നു. അമേസിന്റെ ഇന്റീരിയര്‍ സ്കെച്ച് സമഗ്രമായ മാറ്റങ്ങളോടെ ഒരു ഫ്യൂച്ചറിസ്റ്റിക് ലേഔട്ട് കാണിക്കുന്നു. വാഹനത്തിന്റെ എഞ്ചിന് സജ്ജീകരണത്തില്‍ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. പുതിയ 2024 ഹോണ്ട അമേസ് 1.2ലി, 4സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന് ഉപയോഗിക്കുന്നത് തുടരും. അത് പരമാവധി 90 ബിഎച്പി കരുത്തും 110 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.