Untitled 1 25

ദുല്‍ഖര്‍ സല്‍മാന്റെ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം സീതാ രാമത്തിലെ പുതിയ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘ഒരു കരയരികെ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അരുണ്‍ ആലാട്ട് ആണ്. വിശാല്‍ ചന്ദ്രശേഖര്‍ ഈണം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഷിബി ശ്രീനിവാസന്‍ ആണ്. മലയാളത്തിനൊപ്പം ഗാനത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകളും പുറത്തെത്തിയിട്ടുണ്ട്. ഹനു രാഘവപ്പുഡിയുടെ സംവിധാനത്തിലെത്തിയ പിരീഡ് റൊമാന്റിക് ഡ്രാമ ചിത്രം ഓഗസ്റ്റ് 5 ന് തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലാണ് ആദ്യം പ്രദര്‍ശനത്തിന് എത്തിയത്. ചിത്രം തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളില്‍ നിന്നു മാത്രം 75 കോടി ആഗോള ഗ്രോസ് നേടിയിരുന്നു. ഒരു മാസത്തിനിപ്പുറം ചിത്രത്തിന്റെ ഹിന്ദി പതിപ്പും തിയറ്ററുകളില്‍ എത്തിയിട്ടുണ്ട്. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. രാശ്മിക മന്ദാനയും സുമന്ദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍.

ബെന്യാമനും ജി ആര്‍ ഇന്ദുഗോപനും ഒത്തുചേര്‍ന്ന് തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ ആല്‍വിന്‍ ഹെന്റിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പൂവാര്‍ ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത് ഇതാദ്യമാണ്. കടലും കായലും ചേരുന്ന പൊഴി പൂവാറിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ പ്രദേശത്തിന്റെ സംസ്‌കാരവും, ആചാരവും, ഭാഷയുമൊക്കെ പഞ്ചാത്തലമാക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം. മാത്യു തോമസ് നായകനാകുന്ന ഈ ചിത്രത്തില്‍ മാളവികാ മോഹനനാണ് നായിക. ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവന്‍, മുത്തുമണി. ജയാ എസ് കുറുപ്പ് , വീണാ നായര്‍ മഞ്ജു പത്രോസ്, സ്മിനു സിജോ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രമുഖ വ്യവസായ ശൃംഖലയായ അദാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗൗതം അദാനി രാജ്യത്തെ ഏറ്റവും വലിയ സമ്പന്നന്‍. 10,94,400 കോടിയാണ് ഗൗതം ആദാനിയുടെ ആസ്തിമൂല്യം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയേയാണ് ഗൗതം അദാനി പിന്നിലാക്കിയത്. ലോകത്ത് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഗൗതം അദാനി. മുകേഷ് അബാനിയേക്കാള്‍ ഏകദേശം മൂന്ന് ലക്ഷം കോടി രൂപ കൂടുതലാണ് ഗൗതം അദാനിയുടെ ആസ്തി. കഴിഞ്ഞവര്‍ഷം പ്രതിദിനം ശരാശരി 1600 കോടി രൂപ ആസ്തിയില്‍ കൂട്ടിച്ചേര്‍ത്താണ് ഗൗതം അദാനി കോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്. കഴിഞ്ഞവര്‍ഷം മുകേഷ് അംബാനിയായിരുന്നു ഈ പദവി അലങ്കരിച്ചിരുന്നത്. ഗൗതം അദാനിയേക്കാള്‍ രണ്ടുലക്ഷം കോടി രൂപ അധികമായിരുന്നു മുകേഷ് അംബാനിയുടെ ആസ്തി. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മുകേഷ് അംബാനിയേക്കാള്‍ മൂന്ന് ലക്ഷം കോടി രൂപ അധികം സമ്പാദിച്ച് രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായി മാറിയിരിക്കുകയാണ് ഗൗതം അദാനി. അഞ്ചുവര്‍ഷത്തിനിടെ ആസ്തിയില്‍ 1440 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്.

യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ് ( യുപിഐ) നെറ്റ് വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന റുപേ ക്രെഡിറ്റ് കാര്‍ഡ് റിസര്‍വ് ബാങ്ക് പുറത്തിറക്കി. പ്രമുഖ പൊതുമേഖല ബാങ്കുകളായ പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ ഉപഭോക്താക്കള്‍ക്കാണ് ഇത് ആദ്യം പ്രയോജനപ്പെടുക. ഇവര്‍ക്ക് യുപിഐ ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡ് പണമിടപാടുകള്‍ നിര്‍വഹിക്കാം. നിലവില്‍ ഡെബിറ്റ് കാര്‍ഡുകളെയും ബാങ്ക് അക്കൗണ്ടുകളെയുമാണ് യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്നത്. വിര്‍ച്വല്‍ പേയ്മെന്റ് അഡ്രസുമായാണ് റുപേ ക്രെഡിറ്റ് കാര്‍ഡുകളെ ബന്ധിപ്പിക്കുക. വിര്‍ച്വല്‍ പേയ്മെന്റ് അഡ്രസിനെയാണ് യുപിഐ ഐഡി എന്ന് പറയുന്നത്. ഇത് സുരക്ഷിതമായി പണമിടപാട് നടത്താന്‍ സഹായിക്കും.

പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ഫോക്സ് വാഗണ്‍ ഇന്ത്യയില്‍ കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഒക്ടോബര്‍ ഒന്നുമുതല്‍ കാറുകളുടെ വിലയില്‍ രണ്ടുശതമാനത്തിന്റെ വരെ വര്‍ധന വരുത്തുമെന്ന് കമ്പനി അറിയിച്ചു. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്നും കമ്പനി അറിയിച്ചു. വിര്‍റ്റസ്, ടൈഗണ്‍, ടിഗുവാന്‍ എന്നി ഫോക്സ് വാഗണ്‍ മോഡലുകള്‍ക്കെല്ലാം വില ഉയരും. ഒക്ടോബര്‍ ഒന്നുമുതല്‍ വിവിധ മോഡല്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് കമ്പനിയുടെ വക്താവ് അറിയിച്ചു. രണ്ടുശതമാനം വരെയാണ് വര്‍ധന ഉണ്ടാവുക. അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതാണ് കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ പ്രേരണയായതെന്നും കമ്പനി വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.

വളര്‍ന്നു പന്തലിച്ച് ബഹുരൂപമാര്‍ന്ന് വഴുതിമാറുന്ന സമകാലത്തിന്റെ മുഖത്തേക്ക് പിടിക്കുന്ന കണ്ണാടികളാണ് അമലിന്റെ കഥകള്‍. അവിടെ ചരിത്രവും വികാരവിചാരഭാവങ്ങളും മതങ്ങളും രാഷ്ട്രീയവും തത്ത്വചിന്തകളും ഭൂതവര്‍ത്തമാനഭാവികാലങ്ങളും ഉടഞ്ഞു ചിതറിക്കാണപ്പെടുന്നു പ്രാദേശികതയെ ഉപയോഗിച്ചുതന്നെ ദേശീയതയും അന്തര്‍ദേശീയതയും നിര്‍മ്മിച്ചെടുക്കുന്ന ഈ സമാഹാരത്തിലെ കഥകളെല്ലാംതന്നെ അവശ്യം വായിച്ചിരിക്കേണ്ട സാംസ്‌കാരിക പഠനങ്ങള്‍തന്നെയാകുന്നു. ‘ഉരുവം’. ഡിസി ബുക്‌സ്. വില 209 രൂപ.

ആരോഗ്യകരമായ ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ആയുര്‍വേദം. ചില ഭക്ഷണങ്ങള്‍ ഒന്നിച്ച് കഴിക്കുന്നത് ശരീരത്തില്‍ വിഷം എത്തുന്നതിന് തുല്യമെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. ഇതാണ് വിരുദ്ധ ആഹാരങ്ങള്‍. ഇവ കഴിക്കുന്നതിലൂടെ പല തരത്തിലുള്ള അസുഖങ്ങളും ശാരീരിക അസ്വാസ്ഥ്യങ്ങളും ഉണ്ടാകുന്നു. കൂടാതെ ദഹനക്കേട്, അമിതവണ്ണം, ഓക്കാനം എന്നിവ വരുന്നതിനും കാരണമാകുന്നു. ഇത്തരത്തില്‍ ശരീരത്തിന് മാരകമായ പ്രശ്‌നങ്ങളുണ്ടാക്കുന്ന ആഹാരങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. പഴവും പാലും ദിവസവും കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ ഇവ ഒന്നിച്ച് കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ചുമ, ജലദോഷം, അലര്‍ജി തുടങ്ങിയ പല പ്രശ്‌നങ്ങളിലേയ്ക്കും ഇത് നിങ്ങളെ നയിക്കുന്നു. ഇവ ഒന്നിച്ച് കഴിക്കുന്നത് ദഹനപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. രണ്ടും പാലില്‍ നിന്ന് ഉണ്ടാക്കുന്നതാണെങ്കിലും ഇവ ഒന്നിച്ച് കഴിക്കുന്നത് ദഹനക്കേട്, നെഞ്ചെരിച്ചില്‍, വയറുവേദന എന്നിവ വരുത്തും. ശരീരത്തില്‍ കഫത്തിന്റെ പ്രശ്‌നം കൂടുന്നതിനും ഇത് കാരണമാകുന്നു. തണ്ണിമത്തനില്‍ ജലാംശം ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ആപ്പിള്‍ പോലുള്ള മറ്റ് പഴങ്ങള്‍ക്കൊപ്പം കഴിക്കുന്നത് ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകും. മുട്ടയില്‍ ധാരാളം പ്രോട്ടീനും ഉരുളക്കിഴങ്ങില്‍ അന്നജവും അടങ്ങിയിട്ടുണ്ട്. അന്നജത്തില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിലേയ്ക്ക് പ്രോട്ടീന്‍ ആഗിരണം ചെയ്യുന്നതിനെ ഇത് തടസപ്പെടുത്തുന്നു. അതിനാല്‍ ഇവ ഒന്നിച്ച് കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *