ഉല്‍സവ സീസണുകളുടെ കരുത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ മൂല്യത്തില്‍ 12 ശതമാനം വളര്‍ച്ച. പ്രീമിയം ഫോണുകളുടെ വില്‍പ്പന വര്‍ധിച്ചതാണ് മൂല്യം വര്‍ധിക്കാന്‍ കാരണമായത്. സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ മൂന്നാം പാദത്തില്‍ കഴിഞ്ഞ ഇതേ കാലയളവിനെ അപേക്ഷിച്ച് മൂന്നു ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത്. 5 ജി ഫോണുകള്‍ക്കാണ് ഈ പാദത്തില്‍ ഡിമാന്റ് കൂടിയത്. വില്‍പനയുടെ 81 ശതമാനം ഈ വിഭാഗത്തിലാണ്. 10,000-15,000 രൂപ നിരക്കിലുള്ള ഫോണുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലുണ്ടായത്. വിപണി മൂല്യത്തിന്റെ 23 ശതമാനം പിടിച്ചെടുത്ത സാംസംഗിനെ മറികടക്കാന്‍ ആപ്പിളിനായില്ല. ആപ്പിളിന്റെ വിപണി മൂല്യം 22 ശതമാനമാണ്. ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ വില്‍പ്പന നടത്തിയത് വിവോ ആണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 41 ശതമാനം വളര്‍ച്ച നേടിയ ഓപ്പോ, അതിവേഗം വളരുന്ന ബ്രാന്‍ഡുകളില്‍ മുന്നിലാണ്. പുതുമുഖ ബ്രാന്റായ ‘നതിംഗ്’ ഒരു വര്‍ഷത്തിനുള്ളില്‍ 510 ശതമാനം വളര്‍ച്ചയുമായി അതിവേഗം വളരുന്ന ബ്രാന്റുകളുടെ പട്ടികയില്‍ ആദ്യ പത്തില്‍ നതിംഗ് ഇടം പിടിച്ചു.