വന്‍ ഓഫറുകളുമായി ഓല ഇലക്ട്രിക് ’72 അവര്‍ റഷ്’. എസ് വണ്‍ നിരയിലെ സ്കൂട്ടറുകള്‍ക്ക് വന്‍ ഇളവുകളുമായിട്ടാണ് ഓല എത്തിയിരിക്കുന്നത്. ബോസ് (ബിഗസ്റ്റ് ഒല സീസണ് സെയില്‍) ക്യാംപയിന് കീഴിലാണ് ’72 അവര്‍ റഷ്’ എന്ന ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇളവുകള്‍ പ്രകാരം എസ്1 പോര്‍ട്ട്ഫോളിയോയില്‍ സ്കൂട്ടറുകള്‍ക്ക് 25,000 രൂപ വരെ ഇളവുകളും 30,000 രൂപ വരെ അധിക ആനുകൂല്യങ്ങളും ലഭിക്കും. 2024 ഒക്ടോബര്‍ 31 വരെ ഈ വാഗ്ദാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക. ഓല എസ്1 നിരയുടെ ഷോറൂം വില ആരംഭിക്കുന്നത് 74,999 രൂപ മുതല്‍. എസ്1 നിരയിലെ എല്ലാ സ്കൂട്ടറുകള്‍ക്ക് 25,000 രൂപ വരെ കിഴിവ്. 30,000 രൂപ വരെയുള്ള അധിക ആനുകൂല്യങ്ങള്‍. 7,000 രൂപ വിലയുള്ള 8- വര്‍ഷം/80,000 കി.മീ ബാറ്ററി വാറന്റി സൗജന്യമായി ലഭിക്കും. തിരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡ് ഇഎംഐകളില്‍ 5,000 രൂപ വരെ ധനസഹായ വാഗ്ദാനങ്ങള്‍. 6,000 രൂപ വിലയുള്ള സൗജന്യ മൂവ് ഒഎസ്+ അപ്ഗ്രേഡ്. 7,000 രൂപ വരെ വിലയുള്ള സൗജന്യ ചാര്‍ജിങ് ക്രെഡിറ്റുകളും. എസ് 1 പോര്‍ട്ട്ഫോളിയോയില്‍ 5000 രൂപ വരെ എക്സ്ചേഞ്ച് ഓഫറുകള്‍ നല്‍കുന്നുണ്ട്. ആറ് വ്യത്യസ്ത മോഡലുകളാണ് എസ് വണ്‍ ശ്രേണിയില്‍ ഒല വാഗ്ദാനം ചെയ്യുന്നത്.