സംസ്ഥാനത്ത് റെക്കോഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. 57,000 കടന്നും കുതിക്കുന്ന സ്വര്‍ണവില ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചത്. 57,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 7160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5,915 രൂപയിലുമായി. ഇന്നലെ പവന് 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 57,000 കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 56,960 രൂപയായി ഉയര്‍ന്ന് നാലിന് രേഖപ്പെടുത്തിയ റെക്കോഡാണ് ഇന്നലെ പഴങ്കഥയായത്. തുടര്‍ന്ന് ഇന്നും സ്വര്‍ണവില പുതിയ ഉയരം കുറിക്കുകയായിരുന്നു. രാജ്യാന്തര വില മൂന്ന് ദിവസമായി മുന്നേറ്റത്തിലാണ്. ഇന്ന് 0.21 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 2,678 ഡോളറിലാണ് വ്യാപാരം. വെള്ളി വില കഴിഞ്ഞ ശനിയാഴ്ച മുതല്‍ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *