പ്രാരംഭ ഓഹരി വില്പനയ്ക്ക് മുന്നോടിയായി വേഗമേറിയ ഭക്ഷണവിതരണ സര്‍വീസ് പ്രഖ്യാപിച്ച് സ്വിഗ്ഗി. ബോള്‍ട്ട് എന്ന പേരിട്ട സര്‍വീസില്‍ വെറും 10 മിനിറ്റ് കൊണ്ട് ഓര്‍ഡറുകള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. തുടക്കത്തില്‍ തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാകും ഈ സേവനം. പിന്നീട് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് സ്വിഗ്ഗി പദ്ധതിയിടുന്നത്. ഉപയോക്താക്കള്‍ക്ക് വേഗത്തില്‍ ഓര്‍ഡറുകള്‍ വിതരണം ചെയ്യുന്നതുവഴി കൂടുതല്‍ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലാണ് കമ്പനി. ബംഗളൂരു, ചെന്നൈ, മുംബൈ, ഡല്‍ഹി, പൂന നഗരങ്ങളിലാകും ബോള്‍ട്ട് സേവനം തുടക്കത്തില്‍ ലഭിക്കുക. സ്വിഗ്ഗി ഐ.പി.ഒ നവംബറില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബറില്‍ ഐ.പി.ഒയ്ക്ക് സെബി അനുമതി നല്‍കിയിരുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *