‘സ്ത്രീ 2’വാണ് ബോളിവുഡ് ചിത്രങ്ങളില്‍ കളക്ഷനില്‍ 2024ല്‍ ഒന്നാമത്. സ്ത്രീ 2 ആഗോളതലത്തില്‍ 870 കോടി രൂപയാണ് നേടിയിരിക്കുന്നത്. സ്ത്രീ 2 ഒടിടിയിലും എത്തുകയാണെന്നാണ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ്. അമര്‍ കൗശിക്ക് സംവിധായകനായ ചിത്രം ഒടിടിയില്‍ ഒക്ടോബര്‍ 11ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് എല്ലാവര്ക്കും ലഭ്യമാകുക. ശ്രദ്ധ കപൂര്‍ നായികയായി വന്നപ്പോള്‍ ചിത്രത്തില്‍ വിക്കിയായി രാജ്കുമാര് റാവുവും ജനയായി അഭിഷേക് ബാനര്‍ജിയും രുദ്രയായി പങ്കജ് ത്രിപതിയും ബിട്ടുവായി അപര്‍ശക്തി ഖുറാനയും വിക്കിയുടെ അച്ഛനായി അതുല്‍ ശ്രീവാസ്തവയും എംഎല്‍എയായി മുഷ്താഖ് ഖാനും ചിട്ടിയായി ആര്യ സിംഗും നരേന്ദ്രയായി ആകാഷ് ദഭാഡെയും അഞ്ജു ഭാഭിയായി വിപാഷ അരവിന്ദും ഉണ്ട്. ചിത്രം നിര്‍മിച്ചത് ഏകദേശം 50 കോടി ബജറ്റിലാണ്.