ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ കിയയുടെ അപ്ഡേറ്റഡ് കാര്‍ണിവല്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 63.90 ലക്ഷം രൂപയാണ് എക്സ് ഷോറൂംവില. പുതുക്കിയ കിയ കാര്‍ണിവല്‍ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. രണ്ടും സെവന് സീറ്റര്‍ കോണ്‍ഫിഗറേഷനിലാണ്. വലിയ ഫ്രണ്ട് ഗ്രില്ലും ബോക്സി ഡിസൈനുമാണ് ഇതിന്റെ ഒരു പ്രത്യേകത. യാത്രക്കാര്‍ക്ക് എളുപ്പം പ്രവേശിക്കാനും പുറത്തുകടക്കാനും സഹായിക്കുന്ന പിന്നിലുള്ള സ്ലൈഡിംഗ് ഡോറുകളാണ് മറ്റൊരു പ്രത്യേകത. സുരക്ഷയ്ക്കായി 8 എയര്‍ബാഗുകള്‍, എഡിഎഎസ് ലെവല്‍ 2, 360-ഡിഗ്രി കാമറ അടക്കം നിരവധി സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 8സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്ന 2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് കാര്‍ണിവലിന് കരുത്തേകുന്നത്. 190 ബിഎച്ച്പിയും 441 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിയുന്നതാണ് ഈ എന്‍ജിന്റെ സാങ്കേതികവിദ്യ.