റേഞ്ച് റോവറിന്റെ ഏറ്റവും പുതിയ ആഡംബര എസ് യു വി സ്വന്തമാക്കി ബോളിവുഡ് നടിയും ഭാരതീയ ജനത പാര്‍ട്ടി എം പിയുമായ കങ്കണ റണൗട്ട്. ഏകദേശം മൂന്നു കോടി രൂപ വില വരുന്ന റേഞ്ച് റോവറാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ക്ലാസ്സി ഫുജി വൈറ്റ് നിറമാണ് വാഹനത്തിനായി കങ്കണ തിരഞ്ഞെടുത്തിരിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ റേഞ്ച് റോവര്‍ എല്‍ ഡബ്‌ള്യു ബി എച്ച് എസ് ഇ വേരിയന്റും എല്‍ ഡബ്‌ള്യു ബി ഓട്ടോബയോഗ്രഫി വേരിയന്റുമാണ് പുറത്തിറങ്ങുന്നത്. ഇവയ്ക്കു രണ്ടിനും യഥാക്രമം 2.36 കോടി രൂപയും 2.6 കോടി രൂപയുമാണ് വില വരുന്നത്. എല്‍ ഡബ്‌ള്യു ബി എസ് ഇ വേരിയന്റില്‍ 3.0 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ്. 346 ബി എച്ച് പി കരുത്തും 700 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കും ഈ എന്‍ജിന്‍. എല്‍ ഡബ്‌ള്യു ബി ഓട്ടോബയോഗ്രഫി വേരിയന്റില്‍ 3.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ്. 394 ബി എച്ച് പി യാണ് ഇതിന്റെ പവര്‍. ടോര്‍ക്ക് 550 എന്‍ എം.