2022ല്‍ പുറത്തിറങ്ങിയ പാകിസ്ഥാന് അഭിനേതാക്കളായ ഫവാദ് ഖാനും മഹിറ ഖാനും അഭിനയിച്ച ‘ദ ലെജന്‍ഡ് ഓഫ് മൗല ജാട്ട്’ ഇന്ത്യന്‍ തിയറ്ററുകളില്‍ റിലീസിന്. സംവിധായകന് ബിലാല്‍ ലഷാരിയും മഹിറ ഖാനും തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലുകളില്‍ പാക് ചിത്രത്തിന്റെ ഇന്ത്യന്‍ റിലീസ് അപ്ഡേറ്റ് പങ്കിട്ടിട്ടുണ്ട്. ‘ഇന്ത്യയില്‍ ഒക്ടോബര്‍ 2 ബുധനാഴ്ച റിലീസ് ചെയ്യുന്നു’ എന്നാണ് ഇവരുടെ പോസ്റ്റ് പറയുന്നത്. ഒരു ദശാബ്ദത്തിനിടെ ഇന്ത്യന്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ആദ്യ പാകിസ്ഥാന് ചിത്രമായിരിക്കും ദി ലെജന്‍ഡ് ഓഫ് മൗലാ ജാട്ട്. പാകിസ്ഥാന് ക്ലാസിക് ചിത്രമായ മൗലാ ജാട്ടിന്റെ റീമേക്കായി 2022ല്‍ പാകിസ്ഥാമനില് ഇറങ്ങിയ ചിത്രമാണ് ഇത്. പാക് ബോക്സോഫീസില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ പാക് ചിത്രവും ഇതാണ്. ക്രൂരനായ അധോലകോ നായകന് നൂറി നാട്ടില്‍ നിന്നും ഒരു നാടിനെ രക്ഷിക്കുന്ന വീരനായകനായ മൗല ജട്ടായാണ് ചിത്രത്തില്‍ ഫവാദ് ഖാന് എത്തുന്നത്. പാക് നാടോടിക്കഥയില്‍ നിന്നും എടുത്ത ചിത്രം ബിലാല്‍ ലഷാരിയാണ് സംവിധാനം ചെയ്യുന്നത്.