രാജ്യത്തെ മുന്‍നിര ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റിവോള്‍ട്ട് മോട്ടോഴ്സ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക് റിവോള്‍ട്ട് ആര്‍വി1 കമ്മ്യൂട്ടര്‍ സെഗ്മെന്റില്‍ വില്‍പ്പനയ്ക്കായി ഔദ്യോഗികമായി പുറത്തിറക്കി. ആകെ രണ്ട് വേരിയന്റുകളിലായാണ് ഈ ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാന വേരിയന്റിന്റെ പ്രാരംഭ എക്സ്-ഷോറൂംവില 84,990 രൂപയാണ്. കമ്പനിയുടെ പോര്‍ട്ട്ഫോളിയോയിലെ ഏറ്റവും വിലകുറഞ്ഞ ബൈക്കാണിത്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും അംഗീകൃത ഡീലര്‍ഷിപ്പില്‍ നിന്നും വെറും 499 രൂപയ്ക്ക് ബുക്ക് ചെയ്യാം. ആര്‍വി1 അതിന്റെ പ്രീമിയം വേരിയന്റായ ആര്‍വി1+ നൊപ്പം നാല് നിറങ്ങളില്‍ ലഭ്യമാണ്, ഇത് ആര്‍വി1ന് 84,990 രൂപയിലും ആര്‍വി1+ ന് 99,990 രൂപയിലും ആരംഭിക്കുന്നു. രണ്ട് ബൈക്കുകളുടെയും പരമാവധി വേഗത മണിക്കൂറില്‍ 70 കിലോമീറ്ററാണ്.