വിമാനങ്ങളുടെ ബുക്കിങ് ഉള്‍പ്പടെ ലളിതമാക്കുന്ന സാങ്കേതിക വിദ്യയായ ന്യൂഡിസ്ട്രിബ്യൂഷന്‍ കേപ്പബിലിറ്റി അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ വിമാനക്കമ്പനിയായി എയര്‍ ഇന്ത്യ. ന്യൂ ഡിസ്ട്രിബ്യൂഷന്‍ കേപ്പബിലിറ്റിയിലൂടെ പരമ്പരാഗത വിതരണ ചാനലുകളില്‍നിന്ന് വ്യത്യസ്തമായി തത്സമയം ഒട്ടനവധി കാര്യങ്ങള്‍ സുഗമമായി കൈകാര്യം ചെയ്യാനാകുമെന്നതാണ് പ്രധാന സവിശേഷത. ‘എന്‍ഡിസി നടപ്പിലാക്കുന്നത് എയര്‍ ഇന്ത്യയുടെ സുപ്രധാന നാഴികക്കല്ലാണ്. എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും യാത്രക്കാര്‍ക്ക് എന്‍ഡിസിയിലൂടെ അറിയാന്‍ കഴിയും. ഉപഭോക്താക്കള്‍ക്ക് ലളിതവും സുതാര്യവുമായി ടിക്കറ്റ് ബുക്ക് ചെയ്യാനും സൗകര്യമാകും.