പുത്തന്‍ വാഹനം സ്വന്തമാക്കി നടന് ബാബുരാജ്. അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ കരുത്തന് എസ്യുവിയാണ് പുതിയത്. കൊച്ചിയിലെ ജീപ്പ് വിതരണക്കാരില്‍ നിന്നാണ് ജീപ്പ് റാംഗ്ലര്‍ താരം വാങ്ങിയത്. ബ്രൈറ്റ് വൈറ്റ് നിറത്തിലുള്ള എസ്യുവിയാണ്. ആദ്യ കാഴ്ചയില്‍ തന്നെ ആരെയും ആകര്‍ഷിക്കുന്ന ലുക്കാണ് ഈ വാഹനത്തിന്. ജീപ്പ് പ്രേമികള്‍ക്കും ഏറെ ഇഷ്ടമാണ്. 67 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ജീപ്പിന്റെ ഏറ്റവും മികച്ച എസ്യുവികളിലൊന്നാണ് റാംഗ്ലര്‍. രണ്ടു ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. 270 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. എട്ടു സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയര്‍ബോക്സ്. ഓള് വീല്‍ ഡ്രൈവ് വാഹനം ഓണ്റോഡിനും ഓഫ് റോഡിനും ഒരുപോലെ ഇണങ്ങും.