മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരെ കണ്ണൂർ സർവകലാശാല കോടതിയിലേക്ക്. ഗവർണർക്ക് വഴങ്ങേണ്ടതില്ല, ഗവർണറുടെ സ്റ്റേ ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പോകാനും കണ്ണൂർ സർവകലാശാല സിന്‍റിക്കേറ്റ് യോഗം തീരുമാനിച്ചു. സിന്‍റിക്കേറ്റ് തീരുമാനം റദ്ദാക്കാൻ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്നാണ് കണ്ണൂർ സർവകലാശാല ചട്ടം എന്നാണ് വി സി പറയുന്നത്. മലയാളം അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയുള്ള കണ്ണൂർ സർവകലാശാല ജൂലൈ 27 ന് ഇറക്കിയ വിജ്ഞാപനമാണ് ഗവര്‍ണര്‍ ഇന്നലെ മരവിപ്പിച്ചത്.
കൊച്ചി കാക്കനാട് യുവാവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ ഒളിപ്പിച്ച സംഭവത്തിൽ മുഖ്യപ്രതി അര്‍ഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.നാളെ കസ്റ്റഡിയില്‍ വാങ്ങും. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്‍റെ അനുമതിയോടെയാണ് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി എന്നാൽ കസ്റ്റഡിയില്‍ വാങ്ങാനായില്ല. കേസില്‍ കൂടുതൽ പ്രതികളുടെ പങ്ക് പൊലീസ് സംശയിക്കുന്നു. പ്രതി അർഷാദും കൊല്ലപ്പെട്ട സജീവ് കൃഷ്ണയും തമ്മിൽ പണമിടപാട് തർക്കം ഉണ്ടായതായും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.
സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് വിമർശനം. മുഖ്യമന്ത്രിയുടെ അധിക സുരക്ഷ ഇടത് മുഖ്യമന്ത്രിക്ക് ചേർന്നതല്ല എന്നാണ് കൊട്ടാരക്കര മണ്ഡലം കമ്മറ്റിയാണ് വിമർശനം . അധിക സുരക്ഷ ജനങ്ങളിൽ നിന്നകറ്റും. മന്ത്രി പി പ്രസാദിനെതിരെയും വിമര്‍ശനമുയര്‍ന്നു. മന്ത്രിപരാജയമാണെന്ന് ചർച്ചയിൽ പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
കേരള- തമിഴ്നാട് അതിർത്തിയിൽ മീനാക്ഷിപുരം ചെക്പോസ്റ്റിൽ മായം കലർന്ന പാൽ പിടികൂടി.12750 ലിറ്റർ പാലാണ് പിടികൂടിയത്. പാൽ കൊണ്ടു വന്നത് തമിഴ്നാട്ടിൽ നിന്നാണ്. ക്ഷീര വികസന വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ പാലിൽ യൂറിയ കലർത്തിയതായി കണ്ടെത്തി. തുടർ നടപടിക്ക് പാൽ ടാങ്കർ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറി.
എറണാകുളം പുത്തൻതോടിൽ സ്കൂൾ വാർഷിക ദിനാഘോഷത്തിനിടെ ഒമ്പതര വയസുകാരിയെ പീഡിപ്പിച്ച കേസിൽ ചവിട്ടുനാടകം അധ്യാപകനെ ഹൈക്കോടതി സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെ വിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ ഹർജി ഫയൽ ചെയ്തു. ഈ ഹർജിയിൽ ഇടപെട്ട് സുപ്രീം കോടതി ചവിട്ടുനാടകം അധ്യാപകൻ സഹദേവന് നോട്ടീസ് അയച്ചു.
മഹാരാഷ്ട്ര തീരത്തുനിന്നും പോലീസ് യന്ത്രത്തോക്കുകളുമായി ബോട്ട് പിടിച്ചെടുത്തു.തീരവാസികളാണ് വിവരം നൽകിയത് . റായിഗഡിലെ ഹരഹരേശ്വര്‍ തീരത്തടുത്ത ബോട്ടിൽ നിന്ന് മൂന്ന് AK47 തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു. മഹാരാഷ്ട്ര തീരം അതീവ ജാഗ്രതയിലാണ് പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.