റോയല്‍ എന്‍ഫീല്‍ഡ് 450 സിസി റോഡ്സ്റ്റര്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ റോയല്‍ എന്‍ഫീല്‍ഡ് 450 സിസി റോഡ്സ്റ്റര്‍ നിയോ-റെട്രോ സ്‌റ്റൈലിംഗോടെയാണ് വരുന്നത്. അത് ഹണ്ടര്‍ 350ന് സമാനമാണ്. പരമ്പരാഗത വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലൈറ്റ്, എല്‍ഇഡി ടെയില്‍-ലാമ്പുകള്‍, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ചെറിയ ടെയില്‍ സെക്ഷന്‍ എന്നിവ മോട്ടോര്‍സൈക്കിളില്‍ സജ്ജീകരിച്ചിരിക്കുന്നു. മോട്ടോര്‍സൈക്കിളിന് സ്വൂപ്പിംഗ് റൗണ്ട് ടാങ്കും സിംഗിള്‍ പീസ് സീറ്റും ലഭിക്കുന്നുണ്ടെന്ന് പുറത്തുവന്ന പരീക്ഷണയോട്ടത്തിനിടയുള്ള ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. റോയല്‍ എന്‍ഫീല്‍ഡ് 450 സിസി റോഡ്സ്റ്റര്‍ ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കും പിന്നില്‍ മോണോഷോക്ക് യൂണിറ്റുമായി വരും. ഒരു റഫറന്‍സ് എന്ന നിലയില്‍, പുതിയ ഹിമാലയന്‍ ഒരു യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്കുമായി വരുന്നു. ബ്രേക്കിംഗിനായി മോട്ടോര്‍സൈക്കിളിന് ഡിസ്‌ക് ബ്രേക്കുകളും ഡ്യുവല്‍ ചാനല്‍ എബിഎസ് സംവിധാനവും ഉണ്ടായിരിക്കും. ലിക്വിഡ് കൂള്‍ഡ്, 451 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹിമാലയന്‍ 450 ന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 40 ബിഎച്ച്പി പവറും 40 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. റോയല്‍ എന്‍ഫീല്‍ഡ് പുതിയ റോഡ്സ്റ്ററിനൊപ്പം ടോപ്പ് ബോക്സ്, ബാര്‍-എന്‍ഡ് മിററുകള്‍ തുടങ്ങി വിവിധ ആക്സസറികളും വാഗ്ദാനം ചെയ്യും. 17 ഇഞ്ച് അലോയി വീലുകളുമായാണ് ഇത് വരുന്നത്. ഹിമാലയന്‍ 450-ല്‍ നിന്ന് ഇന്‍-ബില്‍റ്റ് ഗൂഗിള്‍ മാപ്സ് ഉള്ള ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ മോട്ടോര്‍സൈക്കിളിന് ലഭിക്കും.