കേരളത്തില്‍ ഇന്നും സ്വര്‍ണ വില ഉയര്‍ന്നു. ഗ്രാം വില 30 രൂപ വര്‍ധിച്ച് 6,725 രൂപയും പവന്‍വില 240 രൂപ വര്‍ധിച്ച് 53,800 രൂപയിലുമെത്തി. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ 920 രൂപയുടെ കുതിച്ചുകയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ അക്ഷയ തൃതീയ ദിനത്തില്‍ പവന് 680 രൂപ വര്‍ധിച്ചിരുന്നു. 18ഗ്രാം സ്വര്‍ണവിലയും ഇന്ന് ഉയര്‍ന്നു. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 5,595 രൂപയാണ് വില. വെള്ളിവില മാറ്റമില്ലാതെ 90 രൂപയില്‍ തുടരുന്നു. ഇന്നലെ രണ്ട് രൂപ വര്‍ധിച്ചിരുന്നു. യു.എസിലെ സ്വര്‍ണവിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില കയറിയത്. ഇന്നലെ സ്പോട്ട് സ്വര്‍ണം ഔണ്‍സിന് ഒരു ശതമാനം ഇയര്‍ന്ന് 2,369.49 രൂപയിലെത്തിയിരുന്നു. അതേസമയം സ്വര്‍ണ വില ഉയര്‍ന്ന് നിന്നിട്ടും അക്ഷയ തൃതീയ ദിനത്തിന് മികച്ച പ്രതികരണമാണ് കേരളത്തിലെ ഉപയോക്താക്കളില്‍ നിന്ന് ലഭിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു. ചെറിയ ഗ്രാമങ്ങളിലെ ജുവലറികളില്‍ പോലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കേരളത്തില്‍ സാധാരണ 600 കിലോ സ്വര്‍ണമാണ് പ്രതിദിനം വില്‍ക്കുന്നത്. ഇന്നലെ അക്ഷയ തൃതീയ ദിനത്തില്‍ അത് 1,500 കിലോ ആയെന്നാണ് പ്രാഥമിക കണക്കുകള്‍ പറയുന്നത്. ഇന്നലെ രാത്രി വൈകിയും സ്വര്ണകടകള് തുറന്ന് പ്രവര്‍ത്തിച്ചു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ അഞ്ചു മുതല്‍ ഏഴ് വരെ ശതമാനം വ്യാപാരത്തോത് ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. അക്ഷയതൃതീയ ദിനത്തില്‍ ഇന്ത്യ ഒട്ടാകെ 20 മുതല്‍ 23 ടണ്‍ വരെ സ്വര്‍ണം വിറ്റതായാണ് കണക്കുകള്‍. സ്വര്‍ണാഭരണ ശാലകളുടെ ഓഫറുകളും മുന്‍കൂര്‍ ബുക്കിംഗ് സൗകര്യവുമെല്ലാം പ്രയോജനപ്പെടുത്തി ആളുകള്‍ സ്വര്‍ണം വാങ്ങാനെത്തിയതാണ് അക്ഷയ തൃതീയ ദിനത്തില്‍ വില്‍പ്പന ഉയര്‍ത്തിയത്.