കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരായ ജാതി അധിക്ഷേപക്കേസിൽ പരാതിക്കാരിയുടെ മൊഴി മാധ്യമങ്ങൾക്ക് ലഭിച്ചു. യോഗം തുടങ്ങുന്നതിന് മുമ്പ് തന്നെ എംഎൽഎ അസഭ്യം പറഞ്ഞെന്ന് ജിഷ പൊലീസിന് മൊഴി നൽകി. അദ്ദേഹത്തിന്റെ ഭാര്യ ഷേർളി തോമസ് പാർട്ടി അംഗമല്ലാതിരുന്നിട്ട് കൂടി വേദിയിൽ ഇരിക്കുന്നത് കണ്ട് അതിനെ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ഉടൻ അദ്ദേഹം ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചു. ചുമലിൽ പിടിച്ച് തള്ളുകയും ചെയ്തുവെന്ന് മൊഴിയിൽ പറയുന്നു.
. നിന്നെ പോലുള്ള ജാതികളെ പാർട്ടിയിൽ വേണ്ടെന്ന് പറഞ്ഞു കൊണ്ട് തന്നെ അടിക്കാൻ ഓങ്ങിയപ്പോൾ മറ്റുള്ളവർ തടയുകയായിരുന്നുവെന്നും ജിഷ പറയുന്നു. എന്‍സിപി മഹിളാ വിഭാഗം ജില്ലാ പ്രസിഡൻ്റാണ് ജിഷ.
ആർ ബി ജിഷയുടെ പരാതിയില്‍ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനും ഭാര്യ ഷേർളി തോമസിനുമെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് ഹരിപ്പാട് പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ മാസം ഒമ്പതിന് ഹരിപ്പാട് മണ്ഡലത്തിലെ എൻസിപി ഫണ്ട് ശേഖരണ യോഗത്തിലാണ് കേസിനാസ്‍പദമായ സംഭവം നടന്നത്. തുടങ്ങിയത്. ജിഷയുടെ നിറം പറഞ്ഞ് ഷേർലി തോമസ് ആക്ഷേപിച്ചു. തുടർന്ന് ഇക്കാര്യത്തിൽ നേതാക്കൾ തമ്മിൽ പരസ്‍പരം വാക്കേറ്റമുണ്ടായി. ഇതിനിടെ ഭാര്യയെ ന്യായീകരിച്ച് തോമസ് കെ തോമസ് സംസാരിച്ചുവെന്നും സാക്ഷിമൊഴിയുണ്ട്.
- .