അർജൻറീനയ്ക്കെതിരെ വിജയം കൈവരിച്ച ടീമിലെ എല്ലാ ഫുട്ബോൾ താരങ്ങൾക്കും സൗദി രാജകുമാരൻ നൽകുന്നത് അത്യാഡംബര വാഹനമായ റോൾസ് റോയ്സ് ഫാൻറമെന്ന് റിപ്പോർട്ട്. വമ്പൻ അട്ടിമറികളിലൊന്നിലൂടെ ലോകഫുട്ബോളിൽ തുടക്കമിട്ടതിന് പിന്നാലെ സൗദി കിരീടാവകാശി ഒപ്പമുള്ളവരെ കെട്ടിപിടിച്ച് ആഘോഷം പങ്കിട്ടതിൻറെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ടീം ലോകകപ്പ് മത്സരം കഴിഞ്ഞ് തിരികെ നാട്ടിലെത്തുമ്പോൾ സൗദി രാജകുമാരനായ മൊഹമ്മദ് ബിൻ സൽമാൻ അൽ സൗദ് ആകും സമ്മാനം നൽകുകയെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലുസൈൽ സ്റ്റേഡിയത്തിൽ ലോകകപ്പ് ഫുട്ബോളിൽ ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിലെത്തിയ അർജൻറീനയെ രണ്ടാം പകുതിയിൽ രണ്ട് ഗോളടിച്ചാണ് സൗദി അട്ടിമറിച്ചത്.