ഇന്ത്യന്‍ വിപണിയില്‍ അക്കൗണ്ട് തുറക്കാനുള്ള ഒരുക്കത്തിലാണ് വിയറ്റ്‌നാമീസ് വാഹന നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ്. 2025 ഓഗസ്റ്റില്‍ ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, വിന്‍ഫാസ്റ്റ് ഓട്ടോ ഇന്ത്യ വരാനിരിക്കുന്ന വിഎഫ് 6, വിഎഫ് 7 ഇലക്ട്രിക് എസ്യുവികള്‍ക്കുള്ള പ്രീ-ബുക്കിങ് ഇപ്പോള്‍ ആരംഭിച്ചിരിക്കുകയാണ്. ഇപ്പോള്‍ വിന്‍ഫാസ്റ്റ് ഡീലര്‍ഷിപ്പുകളിലോ കമ്പനിയുടെ വെബ്സൈറ്റ് വഴിയോ, പൂര്‍ണ്ണമായും റീഫണ്ട് ചെയ്യാവുന്ന 21,000 രൂപ ടോക്കണ്‍ തുക നല്‍കി ബുക്കിങ് നടത്താം. ബ്രാന്‍ഡിന്റെ ഇന്ത്യന്‍ മോഡല്‍ നിരയില്‍ നിലവില്‍ സ്ഥാനം പിടിച്ചിരിക്കുന്ന വിഎഫ് 6 ഉം വിഎഫ് 7 ഉം ഈ വര്‍ഷം ജനുവരിയില്‍ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. എര്‍ത്ത്, വിന്‍ഡ് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ഢഎവിഎഫ് 6 ലഭ്യമാകും. അതേസമയം, വിഎഫ് 7 എര്‍ത്ത്, വിന്‍ഡ്, സ്‌കൈ വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യും. ഇരു മോഡലുകളും ഇവികളാണ്. 201 ബിഎച്പി ഉത്പാദിപ്പിക്കാന്‍ ഫ്രണ്ട്-മൗണ്ടഡ് മോട്ടോറിന് പവര്‍ നല്‍കുന്ന 59.6 കിലോവാട്ട്അവര്‍ ബാറ്ററി പാക്കാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. 75.3 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കും വാഗ്ദാനം ചെയ്യുന്നതും മെച്ചപ്പെട്ട ഡ്രൈവിങ് റേഞ്ച് നല്‍കുന്നതുമായ ഉയര്‍ന്ന സെഗ്മെന്റില്‍ വരുന്ന മോഡലാണ് വിഎഫ് 7.