ഫോൺ ചോർത്തൽ വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി. ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങളുടെ കടുത്ത ലംഘനമാണെന്ന് അദ്ദേഹം കത്തിലൂടെ അറിയിച്ചു. നിരീക്ഷണ ഭരണകൂടം ജനാധിപത്യ വിരുദ്ധമാണ്.
തന്റെ പ്രവർത്തന മേഖല തുറന്ന പുസ്തകമാണ്.തനിക്കെതിരെ വ്യാജ തെളിവുകൾ സ്ഥാപിച്ചു കുറ്റം ചുമത്തനുള്ള ശ്രമമാണെന്ന് സംശയിക്കുന്നു.കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം കണക്കിലെടുത്താൽ ആത്തരം സാധ്യത ഏറെയാണെന്ന് അദ്ദേഹം പറഞ്ഞു.
ഫോൺ ചോർത്തൽ വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് സീതറാം യെച്ചൂരി
