പിജി ഡോക്ടറെ പശ്ചിമ ബംഗാൾ മെഡിക്കൽ കോളേജിൽ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ രാജ്യവ്യാപക പ്രതിഷേധം. അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടനകൾ കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയെ കാണും. രാജ്യവ്യാപകമായി സമരം ചെയ്യുമെന്ന് ഫെഡറേഷൻ ഓഫ് റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ അറിയിച്ചു. 24 മണിക്കൂറിൽ നടപടിയുണ്ടായില്ലെങ്കിൽ സമരം കടുപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ജൂനിയർ ഡോക്ടറെ കൊലപ്പെടുത്തിയത്.പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനും നീക്കമുണ്ട്. മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി.