സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ആര്യാടന്‍ ഷൗക്കത്തിനെ പോലെ ചിന്തിക്കുന്ന കോണ്‍ഗ്രസുകാരെ ക്ഷണിക്കുമെന്നും മുസ്ലിം ലീഗ് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പങ്കെടുക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ശശി തരൂരിന്റെ പ്രസംഗം വഴി തെറ്റി പോയതല്ലെന്നും അതാണ് യഥാര്‍ത്ഥ കോണ്‍ഗ്രസ് നിലപാടെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
കെ.എസ്.ആര്‍.ടി.സിയില്‍ പ്രൊഫഷണലിസം കൊണ്ടുവരാന്‍ നാല് കെ.എ.എസ് ഉദ്യോഗസ്ഥര്‍. മൂന്ന് പേരെ സോണല്‍ ജനറല്‍ മാനേജര്‍മാര്‍ ആയും, ഒരാളെ ഹെഡ് കോട്ടേര്‍ഴ്സിലേക്കുമാണ് നിയമിക്കുക.
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തില്‍ തടവുപുള്ളികള്‍ വിയ്യൂര് ജയിലിലെ ജീവനക്കാരെ ആക്രമിച്ചു. മൂന്ന് ജയില്‍ ജീവനക്കാര്‍ക്കും ഒരു പ്രതിക്കും പരിക്കേറ്റു.
മൂവാറ്റുപുഴ അടൂപറമ്പില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെട്ടു. തടിമില്ലിലെ തൊഴിലാളികളും അസം സ്വദേശികളുമായ മോഹന്‍തോ, ദീപങ്കര്‍ ബസുമ എന്നിവരാണ് കഴുത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് ഒപ്പം താമസിച്ചിരുന്നു അസം സ്വദേശിക്കായി അന്വേഷണം തുടങ്ങി.
ഫോട്ടോ എടുക്കുന്നതിനിടയില്‍ വെള്ളത്തിലേക്ക് കുഴഞ്ഞു വീണ യുവാവ് മണ്‍റോതുരുത്തില്‍ മുങ്ങി മരിച്ചു. ഉല്ലാസയാത്രക്കെത്തിയ കടയ്ക്കല്‍ സ്വദേശി ലാല്‍കൃഷ്ണന്‍ (26) ആണ് മരിച്ചത്.
ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ വമ്പന്‍ വാഗ്ദാനങ്ങള്‍. എല്ലാ വിഭാഗക്കാര്‍ക്കും ഇരുനൂറ് യൂണിറ്റ് സൗജന്യ വൈദ്യുതി, ഗ്യാസ് സിലിണ്ടറുകള്‍ക്ക് 500 രൂപ സബ്‌സിഡി, കര്‍ഷക വായ്പകള്‍ എഴുതി തള്ളല്‍, ക്വിന്റലിന് 3200 രൂപ നിരക്കില്‍ നെല്‍ സംഭരണം, നഴ്‌സറി മുതല്‍ പിജി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം എന്നീ പ്രഖ്യാപനങ്ങള്‍ക്ക് പുറമെ അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് ജാതി സെന്‍സസ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ പ്രഖ്യാപിച്ചു.
കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് സമാജ് വാദി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്. ജാതി സെന്‍സസ് കോണ്‍ഗ്രസിന്റെ വോട്ടു കിട്ടാനുള്ള കുതന്ത്രം മാത്രമാണെന്നും കോണ്‍ഗ്രസിന് വോട്ടു ചെയ്യരുതെന്നും മധ്യപ്രദേശിലെ പാര്‍ട്ടി അണികളോട് അഖിലേഷ് പറഞ്ഞു. മധ്യപ്രദേശില്‍ സമാജ് വാദി പാര്‍ട്ടിക്ക് സീറ്റു നല്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതാണ് അഖിലേഷ് യാദവിനെ ചൊടിപ്പിച്ചത്.
സൗജന്യ റേഷന്‍ അഞ്ചു വര്‍ഷം കൂടി നീട്ടിയെന്ന് പ്രഖ്യാപിച്ചപ്രധാനമന്ത്രി നരേന്ദ്ര മോദി യുടേണ്‍ അടിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദേശീയ ഭക്ഷ്യ സുരക്ഷ ആക്ടിനെ എതിര്‍ത്തയാളാണ് മോദിയെന്നു സൗജന്യ റേഷന്‍ നല്‍കുന്ന പദ്ധതി ദേശീയ ഭക്ഷ്യ സുരക്ഷ ആക്ടിലെ നിര്‍ദേശമായിരുന്നുവെന്നും ജയറാം രമേശ് പറഞ്ഞു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കെതിരെ വധ ഭീഷണി മുഴക്കിയ യുവാക്കള്‍ പിടിയില്‍. തെലങ്കാന സ്വദേശിയായ 19കാരന്‍ ഗണേഷ് രമേഷ് വനപര്‍ധി, ഷബദ് ഖാന്‍ എന്നിവരാണ് പിടിയിലായത്.
ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 101 റണ്‍സ് നേടിയ വിരാട് കോലിയുടേയും 77 റണ്‍സെടുത്ത ശ്രേയസ് അയ്യരുടേയും മികവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സെടുത്തു.
സെഞ്ച്വറികളില്‍ സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്തി വിരാട് കോലി. ഏകദിന ക്രിക്കറ്റ് ലോക കപ്പിലെ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിലാണ് വിരാട് കോലിയുടെ 49-ാം ഏകദിന സെഞ്ച്വറി.
സച്ചിന്‍ 462 മത്സരങ്ങളില്‍ നിന്നാണ് 49 ഏകദിന സെഞ്ചുറികള്‍ നേടിയതെങ്കില്‍ കോലിക്ക് സച്ചിനൊപ്പമെത്താന്‍ വേണ്ടിവന്നത് 289 മത്സരങ്ങള്‍ മാത്രമാണ്. 119 പന്തില്‍ 10 ബൗണ്ടറികള്‍ പറത്തിയാണ് കോലി തന്റെ മുപ്പത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ 49 -ാം സെഞ്ച്വറിയടിച്ചത്.