സുരേന്ദ്രാ ആളും തരവും നോക്കി കളിക്കണം – കെ സുരേന്ദ്രന് കെ സുധാകരന്റെ താക്കീത്
സുരേന്ദ്രാ ആളും തരവും നോക്കി കളിയ്ക്കണം എന്നെ പറയാനുള്ളൂ. ജീവനുള്ള ഒരു കോണ്‍ഗ്രസ്സുകാരനും ബിജെപിയ്‌ക്കൊപ്പം വരില്ല. മരിച്ചു കഴിഞ്ഞാലും അയാളുടെ ഓര്‍മ്മകള്‍ ബിജെപിയ്‌ക്കെതിരെ ശബ്ദിച്ചു കൊണ്ടേയിരിക്കും – കെ സുരേന്ദ്രന് കെ സുധാകരന്റെ മറുപടിയാണിത്.
സുധാരന്റെ മനസ്സ് ബിജെപി യോടൊപ്പം ആണെന്ന് സുരേന്ദ്രൻ പറഞ്ഞിരുന്നു.
അതിനുള്ള മറുപടിയുമായാണ് സുധാകരൻ രംഗത്ത് എത്തിയിട്ടുള്ളത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ വിഡ്ഢിത്തം കേട്ടവര്‍ ചിരി നിര്‍ത്തിക്കാണില്ലെന്ന് കെപിസിസി അധ്യക്ഷൻ പരിഹസിച്ചു . എകെജി സെൻ്ററിൽ നിന്നാണ് സുരേന്ദ്രനും പ്രസ്താവനകള്‍ എഴുതി നൽകുന്നത്. കുഴല്‍പ്പണക്കേസ് ഒതുക്കി തീര്‍ത്തതിനുള്ള രാഷ്ട്രീയ പാരിതോഷികങ്ങളാണ് ഇത്തരം പ്രസ്താവനകളെന്നും കെ സുധാകരന്‍ എംപി
.തൻ്റെ മനസ് കേരള ജനതയ്‌ക്കൊപ്പമാണ്. തദ്ദേശ സ്വയംഭരണ ഉപതെരെഞ്ഞെടുപ്പില്‍ ബിജെപി-എൽഡിഎഫ് സീറ്റുകള്‍ വലിയ തോതില്‍ നഷ്ടപ്പെട്ടു. ജോഡോ യാത്രയില്‍ വന്‍ ജനാവലി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം ഹൃദയം ചേര്‍ന്നു നടന്നു. ഇരുവർക്കും ഒരു പോലെ ഭയമാണ്. ഇതില്‍ നിന്നെല്ലാം മുഖം രക്ഷിക്കാന്‍ തൻ്റെ പ്രസംഗങ്ങളിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്തു രണ്ടുകൂട്ടരും നടത്തുന്ന പന്ത് തട്ടിക്കളിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
‘