ആലപ്പുഴ നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയെന്ന് സൂചന. കുഞ്ഞിന്റെ മൃതദേഹം വണ്ടേപുറം പാട ശേഖരത്തിന് സമീപം കണ്ടെത്തിയതായിട്ടാണ് സൂചന. കസ്റ്റഡിയിലുള്ള യുവാവിനെ സംഭവ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി. ആലപ്പുഴ ചേർത്തല പൂച്ചാക്കല്‍ സ്വദേശിയായ അവിവാഹിതയാണ് കുഞ്ഞിന്ജന്മം നല്‍കിയത്. സംഭവത്തിൽ തകഴി സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകം ആണോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
കുഞ്ഞിന്റെ മൃതദേഹം യുവതി ആൺസുഹൃത്തായ തകഴി സ്വദേശിക്ക് കൈമാറിയെന്നും ഇയാൾ മറ്റൊരു സുഹൃത്തിനൊപ്പം പോയി തകഴി കുന്നുമ്മലിൽ മൃതദേഹം മറവ് ചെയ്തും എന്നുമാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു. കുഴിച്ചു മൂടിയ സ്ഥലം വ്യക്തമായതായി പൊലീസ് അറിയിച്ചു.