ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ അന്താരാഷ്ട്ര പ്രശസ്തി നേടിയ അഡ്വഞ്ചര്‍ ടൂറര്‍ ആയ എക്സ്എല്‍750 ട്രാന്‍സല്‍പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 1980കളിലെ യഥാര്‍ഥ ട്രാന്‍സല്‍പില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഹോണ്ടയുടെ ഏറ്റവും പുതിയ പ്രീമിയം അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളായ എക്സ്എല്‍750 ട്രാന്‍സല്‍പും രൂപകല്‍പന ചെയ്തിരിക്കുന്നത്. പൂര്‍ണമായും ജപ്പാനില്‍ നിര്‍മിച്ചാണ് ഇത് ഇന്ത്യയിലേക്ക് എത്തുന്നത്. 10.99 ലക്ഷം രൂപയാണ് പുതിയ മോഡസലിന്റെ വില (എക്സ്ഷോറൂം, ഗുരുഗ്രാം). റോസ് വൈറ്റ്, മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ ഇത് ലഭ്യമാകും. കൊച്ചി (കേരളം), ഗുരുഗ്രാം (ഹരിയാന), മുംബൈ (മഹാരാഷ്ട്ര), ബെംഗളൂരു (കര്‍ണാടക), ഇന്‍ഡോര്‍ (മധ്യപ്രദേശ്), ഹൈദരാബാദ് (തെലങ്കാന), ചെന്നൈ (തമിഴ്നാട്), കൊല്‍ക്കത്ത (പശ്ചിമ ബംഗാള്‍) എന്നിവിടങ്ങളിലെ എച്ച്എംഎസ്ഐയുടെ എക്സ്‌ക്ലൂസീവ് ബിഗ്വിംഗ് ടോപ്ലൈന്‍ ഡീലര്‍ഷിപ്പുകളില്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം. ആദ്യത്തെ 100 ബുക്കിങുകളാണ് സ്വീകരിക്കുക.