ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ വീണ്ടും തിങ്കളാഴ്ച്ച ഇഡി ചോദ്യം ചെയ്യും. പ്രളയ ബാധിതർക്കുള്ള വീടു നിർമ്മിക്കാനുള്ള ലൈഫ് മിഷൻ പദ്ധതിയിൽ കോടികൾ കോഴയായി നൽകിയെന്ന് നിർമ്മാണക്കരാർ ലഭിച്ച കമ്പനി ഉടമ മൊഴി നൽകിയിരുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങൾക്കും മുൻപായി സി.എം രവീന്ദ്രനോട് സംസാരിച്ച് ഉറപ്പിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നിർദ്ദേശിച്ചതായി പ്രതികളിലൊരാൾ മൊഴി നൽകിയിരുന്നു. രവീന്ദ്രനെ മുൻപ് ഒരു തവണ ചോദ്യം ചെയ്തിരുന്നു അന്നു നാലു തവണ നോട്ടീസ് ലഭിച്ച ശേഷമാണ് ഇഡിക്കു മുന്നിൽ ഹാജരായത്.
മുഖ്രമന്ത്രിയുടെ അറിവോടെയാണ് ശിവശങ്കർ പ്രവർത്തിച്ചതെന്നു വ്യക്തമാക്കുന്ന തെളിവുകളൊന്നും ഇഡിക്കു ലഭിച്ചിട്ടില്ലെങ്കിലും ശിവശങ്കറിന്റെ ഓരോ കാര്യങ്ങളുടെയും നിയന്ത്രണം രവീന്ദ്രനായിരുന്നു എന്ന മൊഴികൾ ഇഡി ക്കു ലഭിച്ചിട്ടുണ്ട്.