പ്രമുഖ ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ സിട്രോണ്‍ കൂപ്പെ എസ് യുവി സെഗ്മെന്റില്‍ പുതിയ കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ബസാള്‍ട്ട് എക്സ് രീതിയില്‍ എയര്‍ക്രോസിന്റെ ഒരു വേരിയന്റ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. എയര്‍ക്രോസ് എക്‌സിന്റെ ഔദ്യോഗിക ടീസര്‍ പുറത്തുവിട്ടു. 11,000 രൂപ ടോക്കണ്‍ തുക നല്‍കി പുതിയ കാര്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ബസാള്‍ട്ട് എക്‌സിന്റെ അതേ അപ്‌ഡേറ്റുകള്‍ എയര്‍ക്രോസ് എക്‌സില്‍ വരും. പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകള്‍ ഉള്‍പ്പെടും. എന്‍ട്രി ലെവല്‍ വേരിയന്റുകളില്‍ 81 ബിഎച്പി കരുത്തും 115 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഈ എന്‍ജിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോഡിയാക്കിയിരിക്കുന്നു. ഉയര്‍ന്ന സ്പെക്ക് വേരിയന്റുകളില്‍ 109 ബിഎച്പി കരുത്തും 190 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ മോട്ടോറായിരിക്കും ഉണ്ടാകുക. ഈ എന്‍ജിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോഡിയാക്കിയിരിക്കുന്നു.