ആലപ്പുഴയിൽ പാടശേഖരത്തിന് സമീപം നവജാത ശിശുവിനെ കുഴിച്ചുമൂടിയത് കണ്ടെത്തിയതായി ആലപ്പുഴ എസ് പി ചൈത്ര തെരേസ. കൊല്ലനാടി പാട ശേഖരണം തെക്കേ ബണ്ടിൽ നിന്നാണ് കുഴിച്ചുമൂടിയ നിലയിൽ കുഞ്ഞിന്റെ മൃതശരീരം കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടക്കും .
കുട്ടിയുടെ അമ്മ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഈ കേസിൽ സുഹൃത്തുക്കളായ രണ്ടു പേര് കസ്റ്റഡിയിലുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു. അമ്മയെയും ആൺസുഹൃത്തിനേയും പ്രതിയാക്കിയാണ് പൊലീസ് എഫ്ഐആര്‍ തയ്യാറാക്കിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രി യുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. കുട്ടിയുടെ മരണം കൊലപാതകം ആണോ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനുശേഷം മാത്രമേ പറയാൻ കഴിയുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.