ആലിബാബയും 40 കള്ളന്മാരും അറേബ്യന്‍ ക്ലാസിക് കൃതിയായ ആയിരത്തൊന്നു രാവുകളിലെ ഏറെ വായിക്കപ്പെട്ട, കുഞ്ഞുങ്ങള്‍ക്കായി നിരവധി തവണ ചൊല്ലിക്കൊടുക്കപ്പെട്ട ‘ആലിബാബയും 40 കള്ളന്മാരും’ എന്ന കഥയുടെ വ്യത്യസ്തമായ സ്വതന്ത്രാവിഷ്കാരം. കുഞ്ഞുമനസ്സുകളില്‍ ആസ്വാദനത്തിന്റെ പുതുമുകുളങ്ങള്‍ വിരിയിക്കുന്ന വേറിട്ടൊരു പരീക്ഷണം. പുതിയ കഥാപാത്രങ്ങളും പുത്തന്‍ കഥാസന്ദര്‍ഭങ്ങളുമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ നൂതനമായ വായനാനുഭവം സമ്മാനിക്കുന്ന പുസ്തകം. ‘ആലിബാബാബയും 40 കള്ളന്മാരും’. ഹുസൈന് കാരാടി. മാതൃഭൂമി. വില 120 രൂപ.