ഹരിയാണ സര്‍ക്കാര്‍ നൂഹ് ജില്ലയില്‍ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി . ബള്‍ക്ക് എസ്.എം.എസ്. സര്‍വീസുകള്‍ക്കും നിരോധനമുണ്ട്. ഞായറാഴ്ചവൈകീട്ട് ആറുമുതല്‍ തിങ്കളാഴ്ച വൈകീട്ട് ആറുവരെയാണ് നിരോധനം. ബ്രജ് മണ്ഡല് ജലാഭിഷേക് യാത്രയുടെ പശ്ചാത്തലത്തിലാണ് നടപടി.സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടിയെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഹരിയാണ അഡീഷണല്‍ ചീഫ് സെക്രട്ടറി അനുരാഗ് റസ്തോഗി അറിയിച്ചു.