കർണാടക ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുളള തെരച്ചിലിന് കൂടുതൽ അത്യന്താധുനിക സംവിധാനങ്ങൾ എത്തിക്കാനുള്ള തീരുമാനവുമായി സൈന്യം. പുനെയിൽ നിന്നും ചെന്നൈയിൽ നിന്നുമാണ് കൂടുതൽ റഡാറുകൾ എത്തിക്കുകയെന്ന്കർണാടക -കേരള സബ് ഏരിയ കമാൻഡർ മേജർ ജനറൽ വിടി മാത്യു പറഞ്ഞു. ഇത് നാളെയോടെ സ്ഥലത്ത് എത്തിക്കും. കരയിലും വെള്ളത്തിലും തെരച്ചിൽ നടത്താനാകുന്ന തരം സംവിധാനങ്ങളാണ് കൊണ്ട് വരികയെന്നും മേജർ ജനറൽ പറഞ്ഞു.റോഡിലേക്ക് വീണ 98% മണ്ണും നീക്കിയെന്നും പക്ഷേ, ഇത്രയും തെരഞ്ഞിട്ടും വലിയൊരു ട്രക്കിന്റെ ഒരു സൂചനയുമില്ലെന്നും കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൌഡ വ്യക്തമാക്കി.റോഡിൽ ലോറിയില്ലെന്ന വ്യക്തമാകുന്ന സാഹചര്യത്തിൽ ഇനി തെരച്ചിൽ പുഴയിലേക്ക് മാറ്റിയേക്കും.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan