നോർക്കയുടെ മൈഗ്രേഷൻ സർവ്വേയിൽ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ വിദേശത്തേക്ക് പഠനത്തിന് പോയ വിദ്യാർത്ഥികളുടെ എണ്ണം ഇരട്ടിയായതായി കണ്ടെത്തിയെന്നും ഇക്കാര്യം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. വിദ്യാഭ്യാസ രംഗത്തെ ഇത്തരം പ്രശ്നങ്ങൾ ആഴത്തിൽ ചർച്ച ചെയ്യണമെന്നും മാത്യു കുഴൽ നാടൻ പ്രതികരിച്ചു. എന്നാൽ സ്റ്റുഡൻസ് മൈഗ്രേഷൻ ഒരു ആഗോള പ്രതിഭാസമാണെന്ന് മന്ത്രി ആർ ബിന്ദു മറുപടി നൽകി. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ താരതമ്യേന കുറഞ്ഞ വിദ്യാർത്ഥി കുടിയേറ്റം കേരളത്തിലാണെന്നും, വിദ്യാഭ്യാസത്തിനൊപ്പം തൊഴിലാണ് ആകർഷിക്കുന്ന ഘടകം. കേരളത്തിലെ സർവകലാശാലകൾക്ക് ഒരു തകർച്ചയുമില്ല. രാജ്യാന്തര തലത്തിൽ സർവ്വകലാശാലയുടെ കീർത്തി വർദ്ധിക്കുകയാണ്. വിദ്യാർത്ഥികൾ വിദേശത്തേക്ക് കുടിയേറുന്നത് കുറ്റമല്ലെന്നും മഹാത്മാഗാന്ധി വരെ പുറത്താണ് പഠിച്ചതെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. മാത്യു കുഴൽനാടൻ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമാണ് കാര്യങ്ങളെന്നും വളരെ ഗംഭീരമായിട്ടുള്ള പ്രകടനമാണ് സ്റ്റാർട്ടപ്പുകൾ കാഴ്ചവെച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ആദ്യ ഐടി പാർക്ക് ഉണ്ടായത് നായനാർ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണെന്നും ആദ്യ ഡിജിറ്റൽ സർവകലാശാല ഉണ്ടായത് പിണറായി മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ്. വിദേശ രാജ്യത്ത് ലോ ഇൻകം ജോലിക്കാണ് ഇവർ പോകുന്നതെന്നും മന്ത്രി പറഞ്ഞു.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan