ജയിലറിലെ കാവാലയ്യ സോങ്ങിനു ശേഷം മറ്റൊരു ഗാനത്തിന് തകര്‍പ്പന്‍ ഡാന്‍സുമായി എത്തിയിരിക്കുകയാണ് തമന്ന. മലയാള ചിത്രം ‘ബാന്ദ്ര’യില്‍. ദിലീപ് നായകനായി എത്തുന്ന ചിത്രമാണ് ബാന്ദ്ര. ഇതിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ‘റക്കാ..റക്കാ..’എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. നക്ഷത്രയും ശങ്കര്‍ മഹാദേവനും ചേര്‍ന്നാണ് ഗാനാലാപനം. വിനായക് ശശി കുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സാം സി എസ് ആണ്. ഗംഭീര നൃത്ത ചുവടുകളുമായി എത്തുന്ന ദിലീപിനെയും തമന്നയെയും ഗാനരംഗത്ത് കാണാവുന്നതാണ്. ചിത്രം നവംബര്‍ 10ന് തിയറ്ററുകളില്‍ എത്തും. തമന്ന ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത് ബാന്ദ്ര. ദിനോ മോറിയ, ലെന, രാജ്വീര് അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരിദിനോ മോറിയ, ലെന, രാജ്വീര് അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി, മംമ്ത തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആലന് അലക്സാണ്ടര്‍ ഡൊമനിക്ആലന് അലക്സാണ്ടര്‍ ഡൊമനിക് എന്ന കഥാപാത്രത്തെ ആണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്. ഉദയ കൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മാണം വിനായക അജിത്ത് ആണ്.