അഭിഭാഷകന്റെ സേവനം വേണ്ടെന്ന് കളമശേരി ബോംബ് സ്‌ഫോടനകേസ് പ്രതി ഡൊമനിക് മാർട്ടിൻ. സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും തനിക്കായി താൻ തന്നെ സംസാരിക്കണമെന്നാണ് ആഗ്രഹമെന്നും ഡൊമനിക് കോടതിയെ അറിയിച്ചു. അഭിഭാഷകൻ വേണ്ടെന്ന പ്രതിയുടെ ആവശ്യം കോടതി അംഗീകരിച്ചു. പൊലീസിനെതിരെ പരാതി ഇല്ലെന്നും ഡൊമനിക് കോടതിയിൽ പറഞ്ഞു.
പ്രതിക്ക് ആരോഗ്യ മാനസിക പ്രശ്നങ്ങൾ ഇല്ലന്ന് കോടതി വ്യക്തമാക്കി. പ്രതിയെ നവംബർ 29 വരെ റിമാന്റ് ചെയ്തു.
അഭിഭാഷകന്റെ സേവനം വേണ്ടെന്ന് കളമശേരി ബോംബ് സ്‌ഫോടനകേസ് പ്രതി ഡൊമനിക് മാർട്ടിൻ
